ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ; അമൽ നീരദ് ചിത്രത്തിൽ ഇവരും ഉണ്ടോ ? സത്യാവസ്ഥ എന്ത് ?
മലയാളത്തിന്റെ മുൻനിര സംവിധായകരിൽ ഒരാളാണ് അമൽ നീരദ്. ഛായാഗ്രാഹകൻ ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച അമൽ ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായകന്റെ മേലങ്കി അണിഞ്ഞു. പിന്നീട് സാഗർ ഏലിയാസ് ജാക്കി, അൻവർ, ബാച്ചിലർ പാർട്ടി, ഭീഷ്മപർവ്വം തുടങ്ങി സിനിമകളും പുറത്തിറങ്ങി. ഈ സിനിമകളിലൂടെ തന്നെ തന്റേതായൊരിടം കണ്ടെത്തിയ അമലിന്റെ സിനിമകൾക്കായി ഓരോ പ്രേക്ഷകനും ഏറെ ആവേശത്തോടെയാണ് കാത്തിരുന്നത്. ഒടുവിൽ അദ്ദേഹത്തിന്റെ പുതിയൊരു സിനിമയുടെ അപ്ഡേഷനുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അമൽ നീരദ് ചിത്രത്തിന്റെ അപ്ഡേഷൻ വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. ഒടുവിൽ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്ന താരങ്ങളുടെ ക്യാരക്ടർ ലുക്കുകൾ പുറത്തുവിടുക ആയിരുന്നു. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഫഹദ്‍ ഫാസിലും ഒന്നിക്കുന്നുണ്ട്.
ഈ പോസ്റ്ററുകൾ പിന്നാലെ വേറെയും നടന്മാരുടെ പോസ്റ്ററുകൾ പുറത്തിറങ്ങിയിട്ടുണ്ട്. അവ പക്ഷേ ഫാൻ മേഡ് പോസ്റ്ററുകളാണ്. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി നിവിൻ പോളി അമൽ ചിത്രത്തിൽ ഉണ്ടെന്ന തരത്തിൽ പോസ്റ്റർ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഫാൻ മേഡ് പോസ്റ്റർ ആണെന്ന് പലരും കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ശേഷം മലയാളത്തിന്റെ പ്രമുഖ താരങ്ങളുടെ ഫോട്ടോകൾക്ക് ഒപ്പം അമൽ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ ലോകത്ത് പ്രത്യക്ഷപ്പെടുകയാണ്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, പ്രണവ് മോഹൻലാൽ, ഷാരൂഖ് ഖാൻ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ഫോട്ടോയ്ക്ക് ഒപ്പമാണ് പോസ്റ്ററുകൾ പുറത്തുവന്നിരിക്കുന്നത്.
ഇതുവരെയുള്ള അപ്ഡേറ്റുകൾ പ്രകാരം നിവിൻ പോളി അമൽ ചിത്രത്തിൽ ഇല്ലെന്നാണ് അറിയാൻ സാധിക്കുന്നത്. ജ്യോതിര്‍മയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ഷറഫുദ്ദീൻ എന്നിവർ മാത്രമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ള അഭിനേതാക്കൾ.
എന്തായാലും മുൻ സിനിമകളെ പോലെ തന്നെ അമലിന്റെ പുതിയ സിനിമയും ആക്ഷനും മാസിനും പ്രധാന്യം നൽകി കൊണ്ടുള്ളതാകും എന്ന് ഉറപ്പാണ്.
അമല്‍ നീരദിന്റെ മേയ്‍ക്കിഗം വീണ്ടും സിനിമ പ്രേക്ഷകര്‍ക്ക് ആകര്‍ഷണമാകുമെന്ന് ഉറപ്പാണ്. എന്താണ് ചിത്രത്തിന്റെ പ്രമേയം എന്നും മറ്റ് അണിയറ പ്രവർത്തകർ ആരാണെന്നുമുള്ള കാര്യങ്ങൾ വൈകാതെ പുറത്തുവരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവരുടെ പോസ്റ്റർ ആയിരുന്നു ആദ്യം പുറത്തുവന്നത്. ശേഷം നടിയും അമലിന്റെ ഭാര്യയുമായ ജ്യോതിര്‍മയിയുടെ ക്യാരക്ടർ ലുക്കും പുറത്തുവന്നു. ആക്ഷൻ രംഗങ്ങൾക്ക് പ്രധാന്യമുള്ളതാകും സിനിമ എന്നാണ് പോസ്റ്ററുകളിൽ നിന്നും വ്യക്തമാകുന്നത്. ഷറഫുദ്ദീനും ചിത്രത്തിൽ ഉണ്ട്.