നെറ്റ്ഫ്ളിക്സില്‍ 'ഫോറന്‍സിക്' ; തുടര്‍ദിനങ്ങളില്‍ എത്താനിരിക്കുന്ന മറ്റു സിനിമകള്‍

First Published 6, Jun 2020, 9:34 PM

ടൊവീനോ തോമസ് നായകനായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ഫോറന്‍സിക്കിന്‍റെ ഒടിടി പ്രീമിയര്‍ നാളെ. നെറ്റ്ഫ്ളിക്സിലാണ് ചിത്രം നാളെമുതല്‍ സ്ട്രീമിംഗ് ആരംഭിക്കുക. തീയേറ്ററുകളിലെ പ്രദര്‍ശനം കൊവിഡിനെത്തുടര്‍ന്ന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്ന ചിത്രമാണിത്. മെയ് ഏഴിന് ഏഷ്യാനെറ്റില്‍ ആയിരുന്നു ചിത്രത്തിന്‍റെ ടെലിവിഷന്‍ പ്രീമിയര്‍. ലോക്ക് ഡൗണിനു ശേഷം തീയേറ്ററുകള്‍ തുറന്ന ദുബായില്‍ ചിത്രം വീണ്ടും റി റിലീസ് ചെയ്തിട്ടുണ്ട്. മെയ് 27 മുതലാണ് ദുബായിലെ എട്ട് സ്ക്രീനുകളില്‍ ചിത്രം റീ റിലീസ് ചെയ്തത്. ഫോറന്‍സിക്കിനൊപ്പം വരും ദിവസങ്ങളില്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കുന്ന പ്രധാന സിനിമകള്‍ ഏതൊക്കെയെന്നും നോക്കാം.

ഫോറന്‍സിക് സയന്‍സ് പ്രമേയമാവുന്ന മലയാളത്തിലെ ആദ്യ സിനിമ. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ് ലൈന്‍. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവീനോ അവതരിപ്പിച്ചത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു സംവിധാനം. നെറ്റ്ഫ്ളിക്സില്‍ നാളെ (7) മുതല്‍.

മിഷന്‍ ഇംപോസിബിള്‍ സിരീസിലെ ആറാമത് ചിത്രം. റിലീസ് ചെയ്ത 2018ലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്നു ചിത്രം. നായകനായ ടോം ക്രൂസിന്‍റെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയവുമായിരുന്ന സിനിമ. നെറ്റ്ഫ്ളിക്സില്‍ ഈ മാസം 10 മുതല്‍.

വിക്രം പ്രഭു നായകനായ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം. എ രാജ്‍ധീപ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം മാര്‍ച്ച് 13നാണ് തീയേറ്ററുകളിലെത്തിയത്. അതിനാല്‍ത്തന്നെ കാണികളിലേക്കെത്താന്‍ ആവശ്യമായ സമയം ലഭിക്കാതിരുന്ന ചിത്രം. നെറ്റ്ഫ്ളിക്സില്‍ ഈ മാസം 13ന്.

ലോകമെമ്പാടും പ്രേക്ഷകരെ നേടിയ ഹോളിവുഡ് സ്ലാഷര്‍ ഫിലിം സിരീസ് ആണ് ഫ്രൈഡേ ദി തേര്‍ട്ടീന്‍ത്. 1988ല്‍ തീയേറ്ററുകളിലെത്തിയ ഈ ഏഴാം ഭാഗം സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ കാള്‍ ബുഷ്‍ലര്‍ ആണ്. നെറ്റ്ഫ്ളിക്സില്‍ ഈ മാസം 15ന്.

സൈയാമി ഖര്‍, മലയാളി നടന്‍ റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഒരുക്കിയ ചിത്രം. അനുരാഗ് കശ്യപിന്‍റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ ഗുഡ് ബാഡ് ഫിലിംസും നെറ്റ്ഫ്ളിക്സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ഈ ഡ്രാമ ചിത്രം നെറ്റ്ഫ്ളിക്സില്‍ അഞ്ചിന് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. മികച്ച നിരൂപണങ്ങളാണ് ലഭിക്കുന്നത്. നെറ്റ്ഫ്ളിക്സിന്‍റെ ഇന്നത്തെ ഇന്ത്യ ട്രെന്‍റിംഗ് ലിസ്റ്റില്‍ ഒന്നാമതാണ് ചിത്രം.

loader