'റാമി'ന് പൂര്‍ത്തിയാക്കാനുള്ളത് വിദേശ‌ ഷെഡ്യൂളുകള്‍; ഇടവേളയില്‍ മറ്റൊരു ചിത്രം ചെയ്തേക്കുമെന്ന് ജീത്തു ജോസഫ്

First Published 16, May 2020, 7:00 PM

ജീത്തു ജോസഫിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ദൃശ്യം. 2013ല്‍ തീയേറ്ററുകളിലെത്തിയ ചിത്രത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം ജീത്തുവില്‍ നിന്ന് സംഭവിച്ചിരുന്നില്ല. എന്നാല്‍ മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രം റാമിന്‍റെ നിര്‍മ്മാണം പുരോഗമിക്കുമ്പോഴാണ് കൊവിഡ് ലോക്ക് ഡൗണ്‍ വരുന്നതും ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവരുന്നതും. റാമിന്‍റെ ഇന്ത്യന്‍ ഷെഡ്യൂള്‍ ഏകദേശം പൂര്‍ത്തിയായിരുന്നുവെന്നും ഹിമാചല്‍ പ്രദേശിലും കൊച്ചിയിലും ഏതാനും ദിവസത്തെ ചിത്രീകരണമാണ് ബാക്കി ഉണ്ടായിരുന്നതെന്നും ജീത്തു ദി ക്യൂവിനോട് പറഞ്ഞു. എന്നാല്‍ സിനിമയുടെ വിദേശ ചിത്രീകരണം ബാക്കിയുണ്ടായിരുന്നു. ലണ്ടനിലും ഉസ്ബെക്കിസ്ഥാനിലുമാണ് ചിത്രീകരണത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം അത് അനിശ്ചിതമായി നീളുകയാണ്. അതിനിടെ മറ്റൊരു തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നും കേരളത്തില്‍ തന്നെ ചിത്രീകരിക്കാവുന്ന ആ സിനിമ ഒരുപക്ഷേ റാമിനുമുന്‍പേ പുറത്തെത്തിയേക്കുമെന്നും ജീത്തു പറയുന്നു.

ജീത്തുവിനൊപ്പം മോഹന്‍ലാലിന്‍റെ കരിയറിലെയും എക്കാലത്തെയും വലിയ ബോക്സ്ഓഫീസ് വിജയങ്ങളിലൊന്നായിരുന്നു ദൃശ്യം. സമീപകാല ചരിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഏറ്റവുമധികം ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രവും. തമിഴില്‍ പാപനാശം എന്ന പേരിലെത്തിയ റീമേക്ക് സംവിധാനം ചെയ്തത് ജീത്തു ആയിരുന്നു. ഹിന്ദി റീമേക്കിന്‍റെ രചന നിര്‍വ്വഹിച്ചതും ജീത്തു തന്നെ.

എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ചിത്രമൊരുക്കാന്‍ ജീത്തു ഏഴ് വര്‍ഷമെടുത്തു. കഴിഞ്ഞ ഡിസംബര്‍ മധ്യത്തോടെയായിരുന്നു റാമിന്‍റെ അനൗണ്‍സ്‍മെന്‍റ്. മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ചിത്രത്തിന്‍റെ ടാഗ് ലൈന്‍ 'അയാള്‍ക്ക് അതിരുകളില്ല' എന്നാണ്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെ. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ കൃഷ്‍ണ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.

സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് വി എസ് വിനായക് ആണ്. അഭിഷേക് ഫിലിംസും പാഷന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം.

അടുത്ത വര്‍ഷത്തെ ഓണം റിലീസ് എന്ന പ്രഖ്യാപനത്തോടെയായിരുന്നു ചിത്രത്തിന്‍റെ അനൗണ്‍സ്‍മെന്‍റ് പോസ്റ്റര്‍ തന്നെ. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് യാഥാര്‍ഥ്യമാവുമോയെന്ന് കണ്ടറിയണം. അതേസമയം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് മോഹന്‍ലാലിന്‍റേതായി അടുത്ത് തീയേറ്ററുകളില്‍ എത്താനുള്ളത്.

loader