മൂന്ന് രൂപയുടെ പുസ്‍തകം 2100 രൂപയ്ക്ക് വാങ്ങിയത് എന്തിന്? തിരക്കഥാകൃത്ത് സംസാരിക്കുന്നു

First Published 10, Oct 2020, 5:18 PM

മനു വര്‍ഗീസ്
പ്രേം നസീർ,  ഒരു ജനതയെ മുഴുവൻ സിനിമാപ്രേമികളാക്കിയതിൽ ഈ നടൻ വഹിച്ച പങ്ക് വളരെ വലുതാണ്. നിത്യ ഹരിത നായകനില്ലാതെ മലയാള സിനിമയുടെ ചരിത്രം അപൂർണമെന്ന് തന്നെ പറയാം. 720 സിനിമകളിൽ നായകനായി അഭിനയിച്ചതും,130 സിനിമകളിൽ ഒരേ നായികയോടൊപ്പം നായകനായി   അഭിനയിച്ചതുമടക്കം 2 ഗിന്നസ്  വേൾഡ് റെക്കോർഡുകളും മലയാളത്തിന്റെ ഈ നിത്യഹരിത നായകന്റെ പേരിലാണ്. എന്നാൽ മലയാള സിനിമാലോകവും സാംസ്‍കാരിക കേരളവും അദ്ദേഹത്തെ വേണ്ട രീതിയിൽ പരിഗണിച്ചട്ടുണ്ടോ എന്നത് സംശയമാണ്.  പ്രേംനസീറിന്റെ ആത്മകഥയുടെ പേര് എന്താണെന്ന് ചോദിച്ചാൽ അറിയത്തില്ലെന്ന് പറഞ്ഞ് കൈമലർത്തുന്നവരാകും കൂടുതൽ ആൾക്കാരും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലെ ചർച്ച പ്രേംനസീറിന്റെ ആത്മകഥയായ ‘എന്റെ ജീവിതം’എന്ന പുസ്‍തകമാണ്.

മൂന്നു രൂപ വിലയുള്ള നാൽപ്പത്തി മൂന്ന് വർഷം പഴക്കമുള്ള ഈ പുസ്‍തകം 2100 രൂപ നൽകി എഴുത്തുകാരനും തിരക്കഥാകൃത്തുമായ ബിപിൻ ചന്ദ്രൻ വാങ്ങിയതോടെയാണ് ഇതിനെ കുറിച്ച് പലരും കേട്ടത്. 1977-ൽ പുറത്തിറങ്ങിയ പ്രേംനസീറിന്റെ ആത്മകഥയാണ് ബിപിൻ ചന്ദ്രൻ 2100 രൂപയ്ക്ക് വാങ്ങിയത്. മൂന്ന് രൂപയുടെ പുസ്‍തകം എന്തിനാണ് 2100 രൂപയ്ക്ക് ബിപിൻ വാങ്ങിയത് ? പുതിയ തലമുറ വായനക്കാർക്ക് പരിചയമില്ലാത്ത ആ അപൂർവ പുസ്‍തകത്തെ പറ്റി ബിപിൻ ചന്ദ്രൻ സംസാരിക്കുന്നു.

ആരും അറിയപ്പെടാതെ പോയ ആത്മകഥ

പുസ്‍തപ്രേമികൾ പലർക്കും നസീർ സാറിന്റെ ആത്മകഥയായ ‘എന്റെ ജീവിതം’ എന്ന പുസ്‍തകത്തെ പറ്റി അറിവില്ല. ആ കാലത്തെ പ്രേം നസീർ ആരാധകരായിരുന്ന പുസ്‍തകങ്ങളെ ഇഷ്‍ടപ്പെട്ടിരുന്ന പലർക്കും അറിയാമായിരുന്നുവെങ്കിലും പുതിയ തലമുറ വായനക്കാർക്ക് അത്ര പരിചയമില്ലായിരുന്നു ഈ പുസ്‍തകത്തെ പറ്റി. പ്രേം നസീറിന്റെ ആത്മകഥാപരമായ ഒന്നു രണ്ടു പുസ്‍തകങ്ങൾ കൂടി ഇനിയുമുണ്ട്. പലരുടെയും സ്വകാര്യ ശേഖരത്തിൽ അവ ഉണ്ടാകും.

'റീഡേഴ്‍സ് സർക്കിൾ' എന്ന ഫേസ്‍ബുക്ക് ഗ്രൂപ്പിൽ കബീർ എന്നയാളാണ് ഈ പുസ്‍തകം ലേലത്തിന് വച്ചതും ഞാനത് സ്വന്തമാക്കിയതും. ഈ പുസ്‍തകത്തിന്റെ മൂല്യത്തെക്കുറിച്ച് കൃത്യമായ ധാരണ എനിക്കുണ്ട്. ഞാൻ ഈ പുസ്‍തകം വാങ്ങിയത് എന്റെ സ്വകാര്യ പുസ്‍തക ശേഖരത്തിൽ ഒരു അപൂർവ പുസ്‍തകം എത്തുന്നു, അത് ചില്ല് ഇട്ട് വയ്ക്കാം എന്നിതിനുമപ്പുറം മലയാളത്തിലെ മികച്ച  ഒരു പ്രസാധകൻ നസീർ സാറിന്റെ കുടുംബത്തിന്റെ അനുമതിയും കോപ്പിറൈറ്റും വാങ്ങി ഈ പുസ്‍തകം വീണ്ടും പ്രസിദ്ധീകരിക്കാൻ തയാറായാൽ അവർക്കിതിന്റെ കോപ്പി നൽകാം എന്ന ഉദ്ദേശ്യം കൊണ്ടു കൂടിയാണ്. കോപ്പി കിട്ടാനില്ലാത്തതിന്റെ പേരിൽ ആ പുസ്‍തകത്തിന് ഒരു പുനർജൻമം കിട്ടാതിരിക്കേണ്ടതില്ല.

പുസ്‍തകത്തിന്റെ റീ പ്രിന്റ് കാത്തിരിക്കുന്നു

മലയാള സിനിമ ഇൻഡസ്ടറി ഇത്രത്തോളം വലുതാക്കിയത് നസീർ സാറാണ്. അദ്ദേഹം ഒറ്റക്കാണ്  ഈ കാണുന്ന രീതിയിൽ  ഇന്നത്തെ മലയാള സിനിമ ഇൻഡസ്ടറിയെ മാറ്റാൻ കാരണക്കാരൻ. പക്ഷെ വേണ്ടത്ര അംഗീകരങ്ങളോ, പരിഗണനയോ ഒന്നും തന്നെ അദ്ദേഹത്തിന് ലഭിക്കാറില്ല. അത് സിനിമാ മേഖലയിൽ നിന്നും, ആസ്വാദകരുടെ ഭാഗത്ത് നിന്നും എല്ലാം അങ്ങനെ തന്നെയാണ് ഉണ്ടായിട്ടുള്ളത്.

ആ സമയത്തുള്ള ഒരു ഭ്രമത്തിനുമപ്പുറം ഒരു ആദരവ്ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. പ്രസാധകർ പോലും ഒരു പക്ഷെ ഈ ആത്മകഥയെ പറ്റി ഓർക്കുന്നുണ്ടാവില്ല.

വർഷം ഇത്രയും ആയല്ലോ, ഈ പുസ്‍തകത്തിന്റെ ഒരു റീ പ്രിന്റ് വരണ്ടത്  ആവശ്യമാണ്. അദ്ദേഹത്തെ പോലുള്ള ഒരു മനുഷ്യന്റെ ആത്മകഥ ആരും അറിയാതെ മറഞ്ഞു പോകുന്നു എന്നത് സങ്കടകരമാണ്. അതിൽ നിന്ന്  ഈ പുസ്‍തകത്തിന് മോചനം കിട്ടണം എന്നാണ് എന്റെ ആഗ്രഹം. ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടതിന് പിന്നാലെ പല പ്രസാധകരും വിളിക്കുന്നുണ്ട്.

നസീർ സാറിനോട്  വ്യക്തിപരമായ കടപ്പാട്

പലരുടെയും സ്വകാര്യ പുസ്‍തക ശേഖരങ്ങളിൽ തന്നെ നസീർ സാറിന്റെ തന്നെ 'എന്നെ തേടി വന്ന കഥാപാത്രങ്ങൾ അടക്കമുള്ള പുസ്‍തകങ്ങൾ ഉണ്ട്. പല സിനിമകളുടെയും  പ്രിന്റ് ഉണ്ട്. പക്ഷെ പലരും അത് പുറത്ത് വിടാറില്ല. ഇത് ഞങ്ങളുടെ സ്വകാര്യ സ്വത്ത് എന്ന രീതിയിലാണ് പലരും ഇതെല്ലാം വച്ചിരിക്കുന്നത്. ഇത് ഇങ്ങനെ വച്ചിരിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം, പൂത്ത് കെട്ടി പോവുന്നതല്ലാതെ എന്തൊലും ഒരു ഗുണം കാണുമോ. അടുത്ത തലമുറയ്ക്കും ഗുണമില്ലാതെ അവയെല്ലാം നശിക്കും.

എനിക്ക് വ്യക്തിപരമായ ഒരു കടപ്പാടും പ്രേം നസീറിനോടുണ്ട്. എന്റെ ജീവിതത്തിൽ എനിക്കു കിട്ടിയ ആദ്യത്തെ വലിയ സമ്മാനങ്ങളിൽ ഒന്ന് പ്രേംനസീറിന്റെ പേരിലുള്ള ചങ്ങനാശേരി എസ് ബി കോളജിലെ പ്രേം നസീർ ട്രോഫിയാണ്. താൻ പഠിച്ച കോളജിൽ, നാടക മത്സരത്തിൽ ഏറ്റവും മികച്ച ന‍ടന് നസീർ സാർ ഏർപ്പെടുത്തിയ പുരസ്‍കാരമാണ് അത്.

പുതിയ സിനിമ

ധ്യാന്‍ ശ്രീനിവാസൻ  നായകനാകുന്ന ‘കടവുള്‍ സകായം നടന സഭയാണ് പുതിയ ചിത്രം. നവാഗതനനായ ജിത്തു വയലിലാണ് സംവിധാനം. ചിത്രത്തിന്റെ എഴുത്ത് നടക്കുന്നു. കൊവിഡ് ഭീതികൾ നിലനിൽക്കുന്നതിനാൽ ഷൂട്ടിംഗ് കാര്യങ്ങൾ തീരുമാനിച്ചട്ടില്ലാ. ഔട്ട് ഡോർ ഷൂട്ട് ഒരുപാട് വരുന്ന ചിത്രമാണ്. എല്ലാ സിനിമകൾ ഷൂട്ട് ചെയ്യാൻ പറ്റുന്ന സമയത്ത് ഈ സിനിമയും തുടങ്ങാനാണ് പ്ലാൻ. ഒരു ഒടിടി റിലീസ് പ്ലാൻ ചെയ്യുന്നില്ല. തീയേറ്റർ റിലീസ് തന്നെയായിരിക്കും ചിത്രത്തിനുണ്ടാകുക.

loader