ഇര്‍ഫാന്‍ ഖാന് അന്ത്യോപചാരമര്‍പ്പിച്ച് ബോളിവുഡ്; ലോക്ക്ഡൗണില്‍ കുടുങ്ങി പ്രിയനടനെ കാണാനാകാതെ ആരാധകര്‍

First Published Apr 30, 2020, 11:22 AM IST

ഇന്നലെ മുംബൈയില്‍ വച്ച് അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് അന്ത്യോപചാരമര്‍പ്പിച്ച് ബോളിവുഡ് താരങ്ങള്‍. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ കാരണം കുറച്ചുപേര്‍ക്ക് മാത്രമാണ് അദ്ദേഹത്തിനെ അവസാനമായി കാണാനായത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മാസ്ക് ധരിച്ചാണ് എല്ലാവരും അദ്ദേഹത്തെ ഒരുനോക്ക് കാണാനെത്തിയത്. സുഹൃത്തും സംവിധായകനുമായ വിശാല്‍ ഭരദ്വാജ്, തിഗ്മാന്‍ഷു ധുലിയ എന്നിവര്‍ അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.  പാന്‍സിംഗ് തോമറിന്‍റെ സംവിധായകനാണ് തിഗ്മാന്‍ഷു ധുലിയ.