പ്രണയ കഥയില്‍ നായികയായി കീര്‍ത്തി സുരേഷ്, രംഗ് ദേ തിയറ്ററിലേക്ക്

First Published Mar 23, 2021, 3:59 PM IST

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. മലയാളവും കടന്ന് അന്യഭാഷ ചിത്രമായ മഹാനടിയിലൂടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ താരം. ഒട്ടേറെ ഹിറ്റുകള്‍ കീര്‍ത്തി സുരേഷ് സ്വന്തമാക്കിയിട്ടുണ്ട്. തെലുങ്ക് ചിത്രമായ രംഗ് ദേയാണ് കീര്‍ത്തി സുരേഷിന്റേതായി ഉടൻ റിലീസ് ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ കീര്‍ത്തി സുരേഷ് ഷെയര്‍ ചെയ്‍തിരുന്നു. മാര്‍ച്ച് 26ന് ആണ് രംഗ് ദേ റിലീസ് ചെയ്യുക.