'ബിലാലി'നു മുന്‍പേ അമല്‍ നീരദിന്‍റെ മറ്റൊരു മമ്മൂട്ടി ചിത്രം?

First Published Dec 5, 2020, 12:42 PM IST

കൊവിഡ് പശ്ചാത്തലത്തില്‍ 275 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിനു പുറത്തിറങ്ങിയതിന്‍റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറല്‍ ആയിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. തുടര്‍ന്ന് ലോക്ക് ഡൗണ്‍ വന്നതോടെ അദ്ദേഹം പൂര്‍ണ്ണമായും വീട്ടില്‍ ഒതുങ്ങുകയായിരുന്നു.

എന്നാല്‍ ഇക്കാലയളവില്‍ മമ്മൂട്ടിയുടെ വിവിധ അപ്പിയറന്‍സുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ജനുവരി ആദ്യവാരം ഷൂട്ടിംഗ് പുനരാരംഭിക്കാനിരിക്കുകയാണ് മമ്മൂട്ടി.

'ദി പ്രീസ്റ്റി'ലെ മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ആദ്യ ഷെഡ്യൂളില്‍ത്തന്നെ സംവിധായകന്‍ പൂര്‍ത്തിയാക്കിയിരുന്നു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന 'വണ്‍' എന്ന ചിത്രത്തിന് ചില പാച്ച് വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

ആള്‍ക്കൂട്ടം ആവശ്യമുള്ള ഈ രംഗങ്ങള്‍ ഒഴിവാക്കേണ്ടിവരുമോ എന്ന് സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം മമ്മൂട്ടിയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പുതിയ ചിത്രം ഏതെന്നാണ് ആരാധകര്‍ക്കിടയിലെ പ്രധാന അന്വേഷണവും ചര്‍ച്ചയും.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി അടുത്തതായി അഭിനയിക്കുകയെന്നതാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

അമല്‍ നീരദ് രണ്ട് വര്‍ഷം മുന്‍പ് അനൗണ്‍സ് ചെയ്ത 'ബിഗ് ബി'യുടെ രണ്ടാംഭാഗമായ 'ബിലാലി'ന്‍റെ ചിത്രീകരണം മാര്‍ച്ച് 26ന് ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ വന്നതിനാല്‍ അത് മാറ്റിവെക്കേണ്ടിവന്നു.

'മമ്മൂക്ക' എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ 'ബിലാല്‍' ആരംഭിക്കുമെന്ന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മംമ്ത മോഹന്‍ദാസ് അടുത്തിടെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

അതേസമയം തീയേറ്റര്‍ മേഖലയിലടക്കം കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന അനിശ്ചിതാവസ്ഥയില്‍ 'ബിലാല്‍' പോലെയൊരു വലിയ ചിത്രം സാധ്യമാണോ എന്ന ചോദ്യം സിനിമാപ്രേമികള്‍ക്കിടയില്‍ നിന്നുതന്നെ ഉയരുന്നുണ്ട്.

'ബിലാല്‍' ഉടന്‍ ഉണ്ടാവില്ലെന്നും പകരം അമല്‍ നീരദ് തന്നെ സംവിധാനം ചെയ്യുന്ന മറ്റൊരു മമ്മൂട്ടി ചിത്രമാവും വരികയെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

എന്തായാലും മമ്മൂട്ടിയുടെ അടുത്ത പ്രോജക്ടിനെക്കുറിച്ച് വൈകാതെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുമെന്ന് കരുതപ്പെടുന്നു.