'പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു'; 15-ാം വിവാഹ വാര്‍ഷികദിനത്തില്‍ മഞ്ജു പത്രോസ്

First Published 22, Oct 2020, 10:16 AM

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു മഞ്ജു പത്രോസ്. മറ്റ് മത്സരാര്‍ഥികളോട് മികച്ച സൗഹൃദം സൂക്ഷിച്ചിരുന്ന അവര്‍ നിലപാട് പറയേണ്ടിടത്ത് അത് ശക്തമായി പറഞ്ഞുമാണ് മുന്നോട്ടുപോയത്. ഷോയില്‍ നിന്ന് പുറത്തെത്തിയതിനുശേഷം 'ബ്ലാക്കീസ്' എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ തന്‍റെയും ഭര്‍ത്താവ് സുനിച്ചന്‍റെയും 15-ാം വിവാഹവാര്‍ഷികത്തിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് അവര്‍.

"ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.."

"പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല.. ഇന്നേക്ക് 15വർഷം..  ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.."

"സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ... ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം..", മഞ്ജു പത്രോസ് ഫേസ്ബുക്കില്‍ കുറിച്ചു

സുനിച്ചനുമായി തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് ബിഗ് ബോസിലെ സുഹൃത്തുക്കളോട് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഷോ പുരോഗമിക്കവെ മഞ്ജു പത്രോസ് സൈബര്‍ ആക്രമണം നേരിട്ട സമയത്ത് സുനിച്ചന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

'വെറുതെ അല്ല ഭാര്യ' എന്ന ഫാമിലി റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ ആളാണ് മഞ്ജു. പിന്നീട് ടെലിവിഷനിലെ കോമഡി പരമ്പരയിലൂടെയും ശ്രദ്ധ നേടി

ലോഹിതദാസിന്‍റെ 'ചക്ര'ത്തിലൂടെയായിരുന്നു ബിഗ് സ്ക്രീന്‍ അരങ്ങേറ്റം.

നോര്‍ത്ത് 24 കാതം, ഉട്ടോപ്യയിലെ രാജാവ്, മഹേഷിന്‍റെ പ്രതികാരം, കമ്മട്ടിപ്പാടം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, തൊട്ടപ്പന്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയ സിനിമകളില്‍ ഇതിനകം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് മഞ്ജു പത്രോസ്.