മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകളുമായി നടി പൂജാ ബത്ര
ബോളിവുഡില്‍ ഒരുകാലത്ത് തിരക്കുള്ള നടിയായിരുന്നു പൂജാ ബത്ര. മലയാള സിനിമയിലും പൂജ ബത്ര വേഷമിട്ടുണ്ട്. പൂജാ ബത്രയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് പൂജാ ബത്ര. സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് പൂജാ ബത്ര.
സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ സജീവമായി ഇടപെടുകയും സംവദിക്കുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് പൂജാ ബത്ര.
യോഗയിലും ഫിറ്റ്‍നെസിലും താല്‍പര്യം കാട്ടുന്ന പൂജാ ബത്ര അത്തരം ഫോട്ടോകള്‍ മിക്കപ്പോഴും പങ്കുവയ്‍ക്കാറുണ്ട്.
ബോളിവുഡ് നടി പൂജാ ബത്ര ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചര്‍ച്ചയാകുകയും ചെയ്യാറുണ്ട്.
ഓരോ വിശേഷങ്ങളിലും പുതിയ ഫോട്ടോകളും കുറിപ്പുമായി പൂജാ ബത്ര രംഗത്ത് എത്തുമ്പോഴൊക്കെ അത് സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റാകാറുണ്ട്.
ഇപോഴിതാ മെര്‍ലിൻ മണ്‍റോയുടെ പ്രതിമയുടെ മുന്നില്‍ നിന്നുള്ള ഫോട്ടോകളാണ് പൂജാ ബത്ര പങ്കുവെച്ചിരിക്കുന്നത്.
മോഹൻലാലിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും വളരെ പ്രിയങ്കരിയായി മാറിയ നടിയാണ് പൂജാ ബത്ര.
പൂജാ ബത്ര ബോളിവുഡ് ചിത്രങ്ങളിലേക്ക് എത്തുന്നത് 1993ല്‍ ഫെമിന മിസ് ഇന്ത്യ കിരീടം ചൂടിയതിനെ തുടര്‍ന്നാണ്.
നടൻ കൂടിയായ നവാബ് ഷായുമായി പ്രണയത്തിലാകുകയും വിവാഹിതയാകുകയും ചെയ്‍ത കാര്യം പൂജാ ബത്ര തന്നെ അറിയിച്ചിരുന്നു.
ജയറാം നായകനായ ദൈവത്തിന്റെ മകൻ എന്ന ചിത്രത്തിലൂം അഭിനയിച്ച പൂജാ ബത്ര ഇന്ന് സിനിമകളില്‍ അത്ര സജീവമല്ല.