ഊണും ഉറക്കവുമില്ല; ജയിലില്‍ കരഞ്ഞു തളര്‍ന്ന് രാഗിണി ദ്വിവേദി

First Published 17, Sep 2020, 3:35 PM

ബംഗളൂരു മയക്കുമരുന്ന് കേസില്‍ രണ്ടാം പ്രതിയായ നടി രാഗിണി ദ്വിവേദി ഈ മാസം നാലിനാണ് അറസ്റ്റിലായത്. പരപ്പന അഗ്രഹാര ജയിലിലാണ് നടി ഇപ്പോള്‍. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ക്വാറന്‍റൈന്‍ സെല്ലിലാണ് രാഗിണിയെ പാര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അറസ്റ്റിന്‍റെ സമയത്ത് ആത്മവിശ്വാസത്തോടെ ആരാധകരെ അഭിവാദ്യം ചെയ്ത രാഗിണിയെയല്ല ഈ ദിവസങ്ങളില്‍ ജയിലില്‍ കാണാന്‍ കഴിയുന്നതെന്ന് ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്വാറന്‍റൈന്‍ സെല്ലില്‍ കഴിഞ്ഞ ദിവസം രാഗിണി പാതിരാത്രി വരെ കരയുകയായിരുന്നുവെന്നും പുലര്‍ച്ചെ വരെ ഉറങ്ങാതെ കഴിച്ചുകൂട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുറംവേദനയുണ്ടെന്ന് അധികൃതരോട് പറഞ്ഞ നടി പ്രഭാതഭക്ഷണവും കഴിച്ചില്ല. ഉച്ചയ്ക്ക് ശേഷമാണ് അവര്‍ അല്‍പം ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്തത്.

പരപ്പന അഗ്രഹാര ജയിലിലേക്ക് എത്തിച്ചപ്പോള്‍ തടവുകാരായ പലരും രാഗിണിയോട് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ക്കൊന്നും മുഖം കൊടുത്തിരുന്നില്ല രാഗിണി. മുന്‍കരുതല്‍ എന്ന നിലയ്ക്ക് ജയിലിലെ സുരക്ഷ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്.

ക്വാറന്‍റൈന്‍ സെല്ലില്‍ പത്ത് ദിവസം പൂര്‍ത്തിയാക്കിയതിനു ശേഷം രാഗിണിക്ക് കൊവിഡ് പരിശോധന നടത്തും. പരിശോധനാഫലം നെഗറ്റീവ് ആവുന്നപക്ഷം സഹതടവുകാര്‍ക്കൊപ്പം പാര്‍പ്പിക്കും.

അതേസമയം രാഗിണിയുടെ അച്ഛനമ്മമാര്‍ അവരുടെ വക്കീലിനൊപ്പം കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ ജയില്‍ ഓഫീസര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയില്ല.

തന്‍റെ മകള്‍ ഒരു സിംഹത്തെപ്പോലെ ആണെന്നും പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ നേരിടണമെന്ന് അവള്‍ക്ക് അറിയാമെന്നുമാണ് രാഗിണിയുടെ അമ്മ രോഹിണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കഴിഞ്ഞ പത്ത് വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മകളെന്നും തങ്ങള്‍ക്ക് ഒരു ഫ്ലാറ്റ് സ്വന്തമായുണ്ടെന്നും അവര്‍ പറഞ്ഞു.

രാഗിണിക്കും കുടുംബത്തിനും മൂന്ന് ഫ്ലാറ്റുകള്‍ ഉണ്ടെന്ന ചില മാധ്യമവാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. സമ്പത്തിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നല്‍കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

അന്വേഷണവുമായി രാഗിണി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മല്ലേശ്വരത്തെ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ മൂത്രസാമ്പിളില്‍ വെള്ളം ചേര്‍ത്തുനല്‍കിയത് വലിയ വിവാദമായിരുന്നു.

കന്നഡ സിനിമാ രംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ഈ മാസം നാലിന് അറസ്റ്റിലായത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം രാഗിണി ബംഗളൂരുവിലെ വീട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയെന്നാണ് കണ്ടെത്തല്‍.

രാഗിണി ദ്വിവേദി അറസ്റ്റിലായതിനു പിന്നാലെ സാന്‍ഡല്‍വുഡുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങളാണ് വെളിച്ചത്ത് വരുന്നത്. രാഗിണിയുടെ അറസ്റ്റിന് പിന്നാലെയാണ് നടി സഞ്ജന ഗല്‍റാനിയും പൊലീസ് പിടിയിലാവുന്നത്.

മോഡലായി കരിയര്‍ ആരംഭിച്ച രാഗിണി 2009ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രമായ വീര മഡഗാരിയിലെ പ്രകടനം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്ത് വര്‍ഷത്തിനിടെ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകളുടെ ഭാഗമായ അവര്‍ സാന്‍ഡല്‍വുഡ് നായികമാരില്‍ മുന്‍നിരയിലേക്ക് എത്തുകയായിരുന്നു.

loader