- Home
- Entertainment
- News (Entertainment)
- റാണയ്ക്ക് കൂട്ടായി ഇനി മിഹീക; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം: ചിത്രങ്ങള്‍
റാണയ്ക്ക് കൂട്ടായി ഇനി മിഹീക; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹം: ചിത്രങ്ങള്‍
ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് വിവാഹജീവിതത്തിലേക്ക് കടക്കാനുള്ള തീരുമാനം തെലുങ്ക് താരം റാണ ദഗുബാട്ടി അറിയിച്ചത്. വിവാഹം കഴിക്കാന്‍ പോകുന്ന ആളിന്‍റെ ചിത്രമുള്‍പ്പെടെ പങ്കുവച്ചുകൊണ്ടായിരുന്നു സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രഖ്യാപനം. രണ്ടര മാസങ്ങള്‍ക്കിപ്പുറം റാണ ദഗുബാട്ടിയുടെയും മിഹീക ബജാജിന്‍റെയും വിവാഹം ഹൈദരാബാദില്‍ ഇന്നലെ നടന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വിവാഹത്തില്‍ മുപ്പതില്‍ താഴെ അതിഥികളെ മാത്രമാണ് പങ്കെടുപ്പിച്ചത്. ചിത്രങ്ങള്‍ കാണാം

ഹൈദരാബാദിലെ റാമ നായിഡു സ്റ്റുഡിയോയിലാണ് വിവാഹവേദി തയ്യാറായത്. മിഹീകയും അമ്മയും ചേര്‍ന്നാണ് വിവാഹത്തിനുള്ള തീം ഒരുക്കിയിരുന്നത്.

തെലുഗു മര്‍വാരി രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍.

പങ്കെടുത്തത് ഇരുവരുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം. എല്ലാ അതിഥികള്‍ക്കും കൊവിഡ് പരിശോധനയും നടത്തിയിരുന്നു.

റാണയുടെ അടുത്ത ബന്ധുക്കളായ നടി സാമന്ത അക്കിനേനി, ഭര്‍ത്താവും നടനുമായ നാഗചൈതന്യ, നടന്‍ രാം ചരണ്‍, ഭാര്യ ഉപാസന, തെലുങ്ക് താരങ്ങളായ വെങ്കിടേഷ്, അല്ലു അര്‍ജ്ജുന്‍ തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.

യുവസംരംഭകയാണ് മിഹീക ബജാജ്.

യുവസംരംഭകയാണ് മിഹീക ബജാജ്.

ഹൈദരാബാദിലുള്ള ഡ്യൂ ഡ്രോപ്പ് ഡിസൈന്‍ സ്റ്റുഡിയോയുടെ സ്ഥാപകയുമാണ്.

മിഹികയുടെ കുടുംബവും ബിസിനസ് പശ്ചാത്തലമുള്ളതാണ്. അച്ഛന്‍ സുരേഷ് ബജാജും അമ്മ ബിണ്ടി ബജാജും സംരംഭകരാണ്.

ഇന്‍റീരിയര്‍ ഡിസൈനിംഗില്‍ ബിരുദമെടുത്ത മിഹീക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്സിറ്റിയിലായിരുന്നു.

തെലുങ്ക് നിര്‍മ്മാതാവ് സുരേഷ് ദഗുബാട്ടിയുടെ മകനായ റാണ 2010ലാണ് സിനിമയിലേക്ക് എത്തുന്നത്. ഇതിനകം മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷേ ബാഹുബലിയിലെ ഭല്ലാലദേവനാണ് അദ്ദേഹത്തിന്‍റെ കരിയര്‍ ബ്രേക്ക് നേടിക്കൊടുത്തത്.