'മക്കളുടെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ തിരിച്ചുവന്നിരിക്കുന്നു'; കാന്‍സറിനെ അതിജീവിച്ച സന്തോഷം പങ്കുവച്ച് ദത്ത്

First Published 21, Oct 2020, 5:12 PM

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായ വിവരം പുറത്തുവരുന്നത് ഓഗസ്റ്റ് 11ന് ആണ്. കന്നഡ ചിത്രം 'കെജിഎഫ് 2'ന്‍റെ ചിത്രീകരണത്തിലായിരുന്ന അദ്ദേഹം 'ചികിത്സയ്ക്കുവേണ്ടി താന്‍ ജോലിയില്‍നിന്ന് ഒരു ചെറിയ ഇടവേള' എടുക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെയാണ് കാന്‍സര്‍ ബാധയുടെ വാര്‍ത്ത പുറത്തെത്തിയത്. ഇപ്പോഴിതാ ചികിത്സയ്ക്കുശേഷം താന്‍ സാധാരണജീവിതത്തിലേക്ക് തിരിച്ചെത്തുകയാണെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. ഇരട്ടക്കുട്ടികളായ അദ്ദേഹത്തിന്‍റെ മക്കള്‍ ഷഹ്റാന്‍ ദത്തിന്‍റെയും ഇഖ്റ ദത്തിന്‍റെയും പത്താം പിറന്നാളാണ് ഇന്ന്. ഈ ദിവസതന്നെ ഈ വാര്‍ത്ത പങ്കുവെക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

"എന്‍റെ കുടുംബവും ഞാനും കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുപ്പമേറിയ സമയത്തിലൂടെയാണ് കടന്നുപോയത്. പക്ഷേ അവര്‍ പറയുന്നതുപോലെ ഏറ്റവും കരുത്തരായ സൈനികര്‍ക്കാണ് ദൈവം കടുത്ത പരീക്ഷണങ്ങള്‍ നല്‍കുന്നത്. ഇന്ന് എന്‍റെ മക്കളുടെ പത്താം പിറന്നാളിന്, ആ യുദ്ധം വിജയകരമായി പൂര്‍ത്തിയാക്കി ഞാന്‍ എത്തിയിരിക്കുന്നു. കുടുംബത്തിന്‍റെ ആയുരാരോഗ്യസൗഖ്യം എന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്കു നല്‍കാനും കഴിഞ്ഞിരിക്കുന്നു"

"നിങ്ങള്‍ ഏവരുടെയും വിശ്വാസവും പിന്തുണയും കൂടാതെ ഇത് സാധ്യമാവില്ലായിരുന്നു. എന്‍റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും, ഈ കഠിനകാലത്ത് എനിക്ക് ബലമായി നിന്നതിന് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും കാരുണ്യത്തിനും അനുഗ്രഹങ്ങള്‍ക്കും നന്ദി"

"കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ പരിചരിച്ച കോകിലാബെന്‍ ആശുപത്രിയിലെ ഡോ. സെവന്തി, അവരുടെ ഒപ്പമുള്ള ഡോക്ടര്‍മാര്‍, അവിടുത്തെ നഴ്സുമാര്‍, മറ്റ് മെഡിക്കല്‍ ജീവനക്കാര്‍ എന്നിവരോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കും", പുറത്തുവിട്ട കുറിപ്പില്‍ സഞ്ജയ് ദത്ത് പറഞ്ഞു.

ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് അദ്ദേഹമെന്നുമായിരുന്നു രോഗവിവരം പുറത്തെത്തിയപ്പോള്‍ വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

കെജിഎഫ് 2നൊപ്പം ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ, പൃഥ്വിരാജ്, തോര്‍ബാസ് എന്നീ ചിത്രങ്ങളും സഞ്ജയ് ദത്തിന്‍റേതായി പുറത്തുവരാനുള്ള ചിത്രങ്ങളാണ്.