'ബറോസ്' പ്ലാനിംഗ്; മോഹന്‍ലാലിനെ 'ദൃശ്യം 2' ചിത്രീകരണത്തിനിടെ സന്ദര്‍ശിച്ച് സന്തോഷ് ശിവന്‍

First Published 18, Oct 2020, 12:31 PM

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ ഛായാഗ്രാഹകനായി സന്തോഷ് ശിവനെ തീരുമാനിച്ച വിവരം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് സന്തോഷ് ശിവന്‍. മോഹന്‍ലാലിനെ നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'ദൃശ്യം 2'ന്‍റെ ലൊക്കേഷനിലെത്തി സന്തോഷ് ശിവന്‍ സന്ദര്‍ശിച്ചു. ഒപ്പം 'ബറോസി'ന്‍റെ രചയിതാവ് കൂടിയായ ജിജോ പുന്നൂസും ഉണ്ടായിരുന്നു. മൂവരും ഒരുമിച്ചിരിക്കുന്ന ചിത്രം സന്തോഷ് ശിവന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.

"രണ്ട് ഐക്കണുകള്‍ക്കൊപ്പം. തെന്നിന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളെ അന്തര്‍ദേശീയ തലത്തില്‍ കാഴ്ചവെക്കാനായി കൂടെച്ചേരുകയാണ്. മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റമായ 'ബറോസ്'.. ജിജോ പുന്നൂസിന്‍റെ തിരക്കഥയില്‍ മികച്ച താരനിരയാവും അണിനിരക്കുക", മോഹന്‍ലാലിനും ജിജോ പുന്നൂസിനുമൊപ്പമുള്ള ചിത്രത്തിനൊപ്പം സന്തോഷ് ശിവന്‍ കുറിച്ചു.

2019 ഏപ്രിലിലാണ് മോഹന്‍ലാല്‍ താന്‍ ആദ്യമായി സംവിധായകനാവുന്ന സ്വപ്ന പ്രോജക്ട് പ്രഖ്യാപിച്ചത്. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടുകയായിരുന്നു. താരനിരയിലെ ചില പുതുമുഖങ്ങളെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ലിഡിയന്‍ നാദസ്വരത്തെക്കുറിച്ചുമൊക്കെയേ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടുള്ളൂ.

ഛായാഗ്രാഹകനായി ആദ്യം കേട്ടിരുന്നത് കെ യു മോഹനന്‍റെ പേരായിരുന്നു. എന്നാല്‍ അത് സന്തോഷ് ശിവനാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം നടന്നേക്കും. (ഫാന്‍ മേഡ് പോസ്റ്റര്‍)

ചിത്രീകരണം പുരോഗമിക്കുന്ന 'ദൃശ്യം 2', ബി ഉണ്ണികൃഷ്ണന്‍റെ പുതിയ ചിത്രം എന്നിവ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ പൂര്‍ണ്ണമായും ബറോസിന്‍റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും (ഫാന്‍ മേഡ് പോസ്റ്റര്‍)

loader