ശരണ്യ ഇനി 'സ്നേഹസീമയിൽ..'; കൂട്ടിന് അതിജീവനത്തിന്റെ പാതയിൽ താങ്ങായ സീമയും

First Published 23, Oct 2020, 11:38 AM

ദീര്‍ഘകാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന നടി ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.
സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട് വാടക വീട്ടില്‍ കഴിയുകയായിരുന്ന ശരണ്യയുടെ അവസ്ഥ മനസിലാക്കിയ സുമനസുകളുടെ സഹായത്താൽ, ശരണ്യയ്ക്ക് പുതിയ വീട് ഒരുങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഇന്നായിരുന്നു വീടിന്‍റെ പാലുകാച്ചല്‍. തിരുവനന്തപുരത്തെ ചെമ്പഴന്തിയിലെ ഈ വീട്ടിലാകും ഇനി ശരണ്യ താമസിക്കുക.

ശരണ്യയുടെ അതിജീവന പാതയില്‍ ഒപ്പമുണ്ടായിരുന്ന സീമാ ജി നായരും താരത്തിനൊപ്പമുണ്ട്. ശരണ്യയുടെ ചികിത്സയ്ക്കെന്ന പോലെ വീടൊരുക്കുന്നതിന് മുന്‍കൈ എടുത്തതും സീമ തന്നെയാണ്.

'സ്നേഹസീമ' എന്നാണ് പുതിയ വീടിന് ശരണ്യ നൽകിയിരിക്കുന്ന പേര്. ശരണ്യയും സീമയുമായുള്ള ബന്ധത്തിന്റെ തെളിവാകുകയാണ് ഈ പേര്.

"എന്നെ പറ്റി സീമ ചേച്ചിയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ നിന്നും സ്ട്രൈക്ക് ചെയ്ത ക്യാപ്ഷന്‍ സ്നേഹസീമ എന്നായിരുന്നു. അപ്പോ എനിക്ക് തോന്നി സ്നേഹസീമ നല്ല പേരാണ്. എന്‍റെ പുതിയ വീടിനും ഈ പേര് മതിയെന്ന് തിരുമാനിച്ചു. സീമ ചേച്ചിയെ കാണാതെ വച്ചതാ", വീടിന്റെ ഉമ്മറത്തിരുന്ന് നിറചിരിയോടെ പറയുകയാണ് ശരണ്യ.

'ഒരുപാട് സന്തോഷമുണ്ട്, ആ സന്തോഷം വാക്കുകളില്‍ തീരില്ല. എന്‍റെ ജീവിത്തത്തില്‍ ഇത്രയധികം സന്തോഷം ഞാന്‍ ഇതുവരെയും അനുഭവിച്ചിട്ടില്ല', എന്നാണ് നിറ കണ്ണുകളോടെ സീമ പറയുന്നത്.

"ഓരോരുത്തരുടെയും മുന്നിൽ കൈനീട്ടയാണ് അവളുടെ ശസ്ത്രക്രിയകൾ നടത്തിയത്. ശ്രീചിത്തിരയിലായിരുന്നു എല്ലാ ശസ്ത്രക്രിയയും. ഡോക്ടർ എബ്രഹാം മാത്യൂ സാറിന്റെ കൈകളിലൂടെയാണ് അവൾ ജീവിക്കുന്നത്. ആകെ പത്ത് സർജറികളാണ് ചെയ്തത്. ഒമ്പതാമത്തെ സർജറിയുടെ സമയത്ത് പത്ത് രൂപ പോലും എടുക്കാനില്ലായിരുന്നു.

ശരണ്യയുടെ അമ്മ ഇക്കാര്യം എന്നോട് പറഞ്ഞു. പലരുടെയും വാതിലുകൾ ഞാൻ മുട്ടി. പക്ഷേ തുറന്നതിലും വേ​ഗം ആ വാതിലുകൾ അടയ്ക്കുകയാണ് ചെയ്തത്. സുരേഷ് പാലാക്കാരൻ, ഫിറോസ് കുന്നും പറമ്പിൽ പേലുള്ള നിരവധി പേരുടെ പക്കൽ നിന്ന് സഹായം ലഭിച്ചു. 200 രൂപവരെ ഞങ്ങൾക്ക് അയച്ച് തന്നവരുണ്ട്. അതൊക്കെ ചിലപ്പോൾ ദിവസക്കൂലിക്ക് പോകുന്നവരുടേതാകും" സീമ പറയുന്നു.

അമ്മക്കും മകൾക്കും വീടെന്ന ചിന്തിയില്ലായിരുന്നു. ചികിത്സയ്ക്കായിരുന്നു പ്രധാന്യം. എനിക്ക് ഒറ്റവാശി വീട് വേണമെന്ന്. എങ്ങനെ നടക്കുമെന്നൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും സീമ പറയുന്നു.

നിരവധി സംഘടകളുടെയും അഭിനേതാക്കളുടെയും കാരുണ്യം കൊണ്ടാണ് ഈ വീട് വച്ചത്. സത്യം പറഞ്ഞാൽ ഒരു സ്വപ്ന യാഥാർത്ഥ്യത്തിലാണ് ഞങ്ങൾ ഇരിക്കുന്നത്. യാത്രകളെല്ലാം കഠിനമായിരുന്നുവെന്നും സീമ.

അതേസമയം, വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് ശരണ്യയുടെ അമ്മ പറയുന്നത്. സീമയുടെ സ്വപ്നമാണ് ഈ വീടെന്നും അമ്മ പറഞ്ഞു.

വർഷങ്ങൾ നീണ്ട ചികിത്സയിൽ ഒരു ഘട്ടമെത്തിയപ്പോൾ ശരണ്യയും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. അന്ന് ആ കുടുംബത്തിന് താങ്ങായി കൂടെയെത്തിയതാണ് സീമ ജി നായർ. അന്ന് മുതൽ ശരണ്യയ്ക്കൊപ്പമുണ്ട് സീമ.