തീയറ്ററുകള്‍ ഇളക്കി മറിക്കാന്‍ 'സാറ്റർഡേ നൈറ്റ്', സെപ്‍തംബര്‍ അവസാനം റിലീസ്
'കായംകുളം കൊച്ചുണ്ണി'യുടെ വിജയത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. തികച്ചും കോമഡി എന്‍റർടൈനറായെത്തുന്ന ചിത്രത്തിന്‍റെ ലോക്കേഷന്‍ സ്റ്റില്‍സ് പുറത്ത് വിട്ടു. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്‍റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്ത് ആണ്. പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
ചിത്രം ഒരു കോമഡി എന്‍റര്‍ടെയ്‍നര്‍ ആയിരിക്കുമെന്ന് നേരത്തെ പുറത്തിറങ്ങിയ ട്രെയിലറുകളില്‍ നിന്ന് വ്യക്തം. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്.
സ്റ്റാൻലി ഡേവിസ്, സുനിൽ, ജസ്റ്റിൻ, അജിത്ത് എന്നീ അടുത്ത സുഹൃത്തുക്കൾ കര്‍ണ്ണാടകയിലെ ബംഗളൂരുവിലാണ് താമസം. നാല് പേരും തീവ്രമായ ആത്മബന്ധമുള്ളവരാണ്.
യഥാക്രമം നിവിൻ പോളി, അജു വർഗീസ്, സൈജു ക്കുറുപ്പ്, സിജു വിൽസൻ എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശനിയാഴ്ച സായാഹ്നങ്ങളിലാണ് ഇവരുടെ എല്ലാ ഒത്തുചേരലുകളും നടക്കുന്നത്.
മലയാളത്തിലെ ഏറെ ജനപ്രിയരായ നാല് അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലൂടെ സിനിമ ആദ്യമേ തന്നെ ശ്രദ്ധനേടിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സിജു വില്‍സന്‍റെ പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് 'സാറ്റർഡേ നൈറ്റ്'.
ഹ്യൂമർ, ത്രില്ലർ ജോണറിലൂടെയാണ് ഈ ചിത്രത്തിന്‍റെ അവതരണം. റോഷൻ ആൻഡ്രൂസിന്‍റെ ആദ്യത്തെ ഹ്യൂമർ ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്.
അവിവാഹിതരായ നാല് ചെറുപ്പക്കാരുടെ രസകരമായ ജീവിതമാണ് ചിത്രം പറയുന്നത്. ഇവരുടെ ജീവിത സാഹചര്യത്തിലൂടെ മൂന്നേറുന്ന സിനിമ ഒരു ഘട്ടത്തില്‍ ത്രില്ലർ സ്വഭാവത്തിലേക്ക് കടക്കുന്നു.
വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'സാറ്റർഡേ നൈറ്റ്'. യുവത്വത്തിന്‍റെ താളക്കൊഴുപ്പോടെ അവതരിപ്പിക്കുന്ന ഒരു ക്ലീൻ എന്‍റർടൈനർ ആയിരിക്കും ഈ ചിത്രമെന്ന് നിര്‍മ്മാതാക്കളും അവതാശപ്പെടുന്നു.
അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ.
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി.
കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ് ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ് കാറ്റലിസ്റ്റ്, പിആർഒ വാഴൂര്‍ ജോസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഹെയിൻസ്.