അണ്ണാത്തെയുടെ റിലീസിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക്

First Published May 14, 2020, 10:23 PM IST

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ ഒരു സിനിമ പ്രഖ്യാപിച്ചാല്‍ ആരാധകര്‍ അതിനുള്ള കാത്തിരിപ്പ് തുടങ്ങും. സിനിമയുടെ ഓരോ വിശേഷങ്ങളും ആഘോഷമാക്കും. രജനികാന്തിന്റെ സിനിമയ്‍ക്ക് ഇന്നും അത്രത്തോളം ആരാധകരുണ്ട്. തമിഴകത്തിന്റെ ഹിറ്റ് മേക്കര്‍ സിരുത്തൈ ശിവ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിഞ്ഞത് ആരാധകര്‍ക്ക് വലിയ വാര്‍ത്തയുമായിരുന്നു. സിനിമയുടെ റിലീസ് എന്തായാലും പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്തവര്‍ഷം പൊങ്കലിനായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇതാ സിനിമയുടെ മറ്റ് വിശേഷങ്ങള്‍.