സ്റ്റൈലിഷ് നീരജ് മാധവ്, ഫോട്ടോ പങ്കുവെച്ച് സൂരജ് എസ് കെ
മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് നീരജ് മാധവ്. നടനെന്നതിനു പുറമേ ചില ചിത്രങ്ങളില്‍ കൊറിയോഗ്രാഫറുമായും എത്തിയിട്ടുണ്ട് നീരജ് മാധവ്. റാപ് സോംഗുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിട്ടുണ്ട് നീരജ് മാധവ്. നീരജ് മാധവന്റെ സ്റ്റൈലിഷ് ഫോട്ടോകള്‍ സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് സൂരജ് എസ് കെ പങ്കുവെച്ചതാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.
കോഴിക്കോട്ടുകാരനായ നീരജ് മാധവ് റിയാലിറ്റി ഷോകളിലൂടെയാണ് കലാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നതും പിന്നീട് സിനിമയുടെ ഭാഗമാകുന്നതും.
ഭരതനാട്യവും ചെറുപ്പത്തിലെ ശാസ്‍ത്രീയമായി അഭ്യസിച്ച നീരജ് മാധവ് സിനിമാറ്റിക് ഡാൻസ് രംഗത്ത് മികവ് കാട്ടി.
മോഹൻലാലിനെ നായകനാക്കിയുള്ള ജീത്തുവിന്റെ ചിത്രമായ ദൃശ്യമാണ് നീരജ് മാധവിന് ആദ്യം ബ്രേക്ക് നല്‍കിയതും പ്രേക്ഷകപ്രീതി നേടിക്കൊടുത്തതും.
വിനീത് ശ്രീനിവാസന്റെ തിരക്കഥയിലെ ചിത്രമായ ഒരു വടക്കൻ സെല്‍ഫിയിലും നീരജ് മാധവിന് മികച്ച വേഷം ലഭിച്ചു.
തുടര്‍ന്നങ്ങോട്ട് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ നീരജ് മാധവ് പ്രേക്ഷക പ്രീതി സ്വന്തമാക്കുകയും ചെയ്‍തു.
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തില്‍ നായകനായി എത്തിയും നീരജ് മാധവ് മികവ് കാട്ടുകയും യുവ താരങ്ങളില്‍ സ്വന്തമായി ഇരിപ്പിടം സ്വന്തമാക്കുകയും ചെയ്‍തു.
അടുത്തിടെ ബോളിവുഡ് ചിത്രത്തിലും വേഷമിട്ട നീരജ് മാധവ് പുതിയ കാലത്തെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയുമായിരുന്നു.
ബോളിവുഡില്‍ നിന്നുള്ള ആന്തോളജി ചിത്രമായ ഫീല്‍സ് ലൈക് ഇഷ്‍കിലാണ് നീരജ് മാധവനും കേന്ദ്ര കഥാപാത്രമായി എത്തിയത്.
നെറ്റ്ഫ്ലിക്സിന്റെ സൗത്ത് ഇന്ത്യൻ ആന്തത്തില്‍ മലയാളികളുടെ പ്രതിനിധിയായി വിശേഷങ്ങള്‍ പങ്കുവെച്ചത് നീരജ് മാധവ് ആണ്.