സൂര്യയുടെ വമ്പന്‍ തിരിച്ചുവരവ്? 'സൂരറൈ പോട്ര്' ആദ്യദിന പ്രതികരണങ്ങള്‍

First Published 12, Nov 2020, 12:30 PM

തീയേറ്ററുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് തമിഴില്‍ ഡയറക്ട് ഒടിടി റിലീസ് ആയെത്തുന്ന ആദ്യ സൂപ്പര്‍താര ചിത്രമാണ് 'സൂരറൈ പോട്ര്'. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇന്നലെ അര്‍ധരാത്രിയോടടുപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തി. എല്ലാവിഭാഗം പ്രേക്ഷകരും ഏറ്റെടുക്കുന്ന ഒരു സൂര്യ ചിത്രം സംഭവിച്ചിട്ട് വര്‍ഷങ്ങളായെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. സമീപകാല വര്‍ഷങ്ങളില്‍ സൂര്യ ചിത്രങ്ങള്‍ക്ക് ബോക്സ് ഓഫീസില്‍ ലഭിച്ച പ്രതികരണം അതായിരുന്നു. എന്നാല്‍ 'സൂരറൈ പോട്രി'ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ അതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമാണ്. ആദ്യപ്രേക്ഷകരുടെ പ്രതികരണങ്ങള്‍ ഇങ്ങനെ.

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ 'എയര്‍ ഡെക്കാണി'ന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയ സിനിമയാണ് സൂരറൈ പോട്ര്. പോയ വര്‍ഷങ്ങളിലെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട സൂര്യയുടെ നായകന്മാരില്‍ നിന്നൊക്കെ വ്യത്യസ്തനാണ് ഈ കഥാപാത്രം.

വന്‍ പ്രതികരണമാണ് സൂര്യയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ഈ പ്രകടനം സൂര്യയെ ദേശീയ അവാര്‍ഡിനു പോലും അര്‍ഹനാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല

എപ്പോഴും വൈവിധ്യത്തിന് ശ്രമിക്കുന്ന താരമാണ് സൂര്യ. പക്ഷേ കഴിഞ്ഞ പല വേഷങ്ങളും അപ്പിയറന്‍സിലെ പ്രത്യേകതകള്‍ ഒഴിച്ചാല്‍ സൂര്യയിലെ നടന് അഭിനയസാധ്യതകള്‍ നല്‍കുന്നവയായിരുന്നില്ല. ആ കുറവ് നികത്തുന്നതാണ് പുതിയ ചിത്രമെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ എപ്പോഴും ആഗ്രഹിക്കുന്ന നടനുള്ള പെര്‍ഫെക്ട് ചിത്രമാണിതെന്ന് ഛായാഗ്രാഹകന്‍ രത്നവേലു ട്വിറ്ററില്‍ കുറിച്ചു.

'ഇരുധി സുട്രു' എന്ന, മികച്ച ഡയറക്ടര്‍ക്കുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടിയ ചിത്രമടക്കം ഒരുക്കിയ സുധ കൊങ്കരയാണ് സൂരറൈ പോട്രിന്‍റെ സംവിധാനം.

അതേസമയം ചിത്രം തീയേറ്ററില്‍ കാണാനാവാതെ പോയതിന്‍റെ നിരാശയും സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളില്‍ പലരും പങ്കുവെക്കുന്നുണ്ട്. ട്രേഡ് അനലിസ്റ്റ് ആയ കൗശികും ഇക്കാര്യം കുറിച്ചു.

2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

സൂര്യ തന്നെ നിര്‍മ്മിച്ച്, ഭാര്യ ജ്യോതിക പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊന്മകള്‍ വന്താല്‍ എന്ന ചിത്രവും ഡയറക്ട് ഒടിടി റിലീസ് ആയിരുന്നു. അതിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിക്കപ്പെട്ട സമയത്ത് തമിഴ്‍നാട്ടിലെ ഒരുവിഭാഗം തീയേറ്റര്‍ ഉടമകള്‍ സൂര്യയുമായി നിസ്സഹകരണം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സൂര്യയുടെ ഭാവി ചിത്രങ്ങള്‍ക്ക് തീയേറ്ററുകള്‍ നല്‍കില്ലെന്നും അവര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു സൂര്യ.

മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തിയിരിക്കുന്നത്.

സൂര്യയ്ക്കൊപ്പം അപര്‍ണ, മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉര്‍വ്വശി എന്നിവരുടെ പ്രകടനങ്ങളും മികച്ച അഭിപ്രായം നേടുന്നുണ്ട്.

അതോടൊപ്പം സംവിധായികയ്ക്കും കൈയടികള്‍ ലഭിക്കുന്നുണ്ട്.

ഇത് തീയേറ്ററുകളില്‍ ആഘോഷിക്കപ്പെടേണ്ട ചിത്രമായിരുന്നുവെന്ന് യോഗി ബാബു കുറിച്ചു.

ഗംഭീര പ്രകടനവും സംവിധാനവുമെന്ന് അരുണ്‍ വിജയ്

ഒന്‍പത് മാസത്തെ കാത്തിരിപ്പിന് ശേഷമെത്തുന്ന ഗംഭീര ചിത്രമെന്ന് അജയ് ജ്ഞാനമുത്തു

ഡയറക്ട് ഒടിടി റിലീസ് ആയി കൊവിഡ് കാലത്തെത്തിയ വിവിധ ഭാഷാ റിലീസുകളില്‍ എല്ലാത്തരം പ്രേക്ഷകരാലും ഒരേപോലെ ശ്ലാഘിക്കപ്പെടുന്ന രണ്ടാമത്തെ ചിത്രമാണ് സൂരറൈ പോട്ര്. മലയാളചിത്രം സി യു സൂണിനും ഇത്തരത്തില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.