പൃഥ്വിരാജിനെ അപഹസിച്ച് കമന്‍റുകള്‍; പ്രതികരണവുമായി സുരേഷ് ഗോപി
കരിയറിലെ 250-ാം ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം ഇന്നു വൈകിട്ട് ഉണ്ടാവുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും ഇക്കാര്യം അറിയിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ നൂറിലേറെ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ വൈകിട്ട് ആറു മണിക്ക് എത്തുകയെന്നും ടോമിച്ചന്‍ അറിയിച്ചിരുന്നു. പകര്‍പ്പവകാശം സംബന്ധിച്ച കേസിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് ഇത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് 'കടുവ' സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് ആദ്യം ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു.മുന്‍നിശ്ചയപ്രകാരമുള്ള താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും തിരക്കഥയും വച്ചുതന്നെയാണ് തങ്ങള്‍ മുന്നോട്ടുപോകുകയെന്ന് രാവിലത്തെ പോസ്റ്റില്‍ സുരേഷ് ഗോപി കുറിച്ചിരുന്നു. ഇതിനുതാഴെ സുരേഷ് ഗോപി ആരാധകര്‍ കൂട്ടമായെത്തി ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍ അക്കൂട്ടത്തില്‍ പലരും പൃഥ്വിരാജിനെ അപഹസിച്ചും കമന്‍റ് ചെയ്തു. അവയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി. ഇതൊരു ഫാന്‍ ഫൈറ്റ് ആക്കി മാറ്റരുതെന്ന് സുരേഷ് ഗോപി പറയുന്നു.

സ്വന്തം പോസ്റ്റിനടിയില്‍ പൃഥ്വിരാജിനെതിരെ അപസഹിച്ചുള്ള കമന്‍റുകള്‍ കൂടിയതോടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. "ഇത് ഒരു ഫാന്‍ ഫൈറ്റ് ആവരുതേയെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. മലയാളികളുടെ പ്രിയ നടന്‍ തന്നെയാണ് പൃഥ്വി."

"ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാന്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ നിലനില്‍പ്പിന് കോട്ടം വരാത്ത രീതിയില്‍ മുന്നോട്ട് പോവുക എന്നതാണ്"

"രണ്ട് സിനിമയും നടക്കട്ടെ. രണ്ടിനും വേറിട്ട തിരക്കഥയാണുള്ളത്. രണ്ടും മികച്ച സിനിമാസൃഷ്ടിയാവും എന്ന ശുഭപ്രതീക്ഷയോടെ.."

"എന്‍റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നുവിശ്വസിച്ചുകൊണ്ട് ഒരു മത്സരബുദ്ധിയോടെ ഒരു ഫാന്‍ വാര്‍ ആകരുത് എന്ന് അപേക്ഷിക്കുന്നു. ദയവായി അത്തരം ഊഹാപോഹങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക", സുരേഷ് ഗോപി കമന്‍റുകള്‍ക്ക് മറുപടിയായി കുറിച്ചു.

സുരേഷ് ഗോപിയുടെ മറുപടി കമന്‍റുകളില്‍ ഒന്ന്

ഈ സിനിമ ചെയ്യേണ്ടിയിരുന്നില്ലെന്നും പകര്‍പ്പവകാശം ലംഘിച്ച തിരക്കഥയാണെന്നും ചൂണ്ടിക്കാട്ടിയ ഒരു സിനിമാസ്വാദകനോട് സുരേഷ് ഗോപിയുടെ മറുപടി ഇങ്ങനെ.. "ഈ സിനിമ ഒരു തിരക്കഥയുടെയും പകര്‍പ്പല്ല. അതൊരു ഒറിജിനല്‍ വര്‍ക്ക് ആണ്. മറ്റൊരു തിരക്കഥയുമായും യാതൊരു സാമ്യവുമില്ല"

സുരേഷ് ഗോപിയുടെ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ 'SG 250'യുടെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി നായകനാവുന്ന ചിത്രം തന്‍റെ തിരക്കഥയുടെ പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

അതേസമയം കടുവയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് ഷാജി കൈലാസും പൃഥ്വിരാജും അറിയിച്ചിരിക്കുന്നത്.

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ