മലയാള സിനിമ പിന്തുടരുമോ ഈ മാതൃക? തീയേറ്റര്‍ ഒഴിവാക്കി ഒ ടി ടി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍

First Published May 14, 2020, 10:50 PM IST

കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് ലോകമെമ്പാടുമുള്ള തീയേറ്റര്‍ ശൃംഖലകള്‍ അടഞ്ഞുകിടക്കുകയാണ്. വേനലവധിക്കാലവും ഈദും വിഷു അടക്കമുള്ള പ്രാദേശിക ആഘോഷങ്ങളും നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലാണ് ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇന്‍ഡസ്ട്രികള്‍. കൊവിഡ് ഭീഷണി ഒഴിഞ്ഞ്, തീയേറ്ററുകള്‍ എന്ന് തുറക്കാനാവുമെന്ന അലട്ടലിലാണ് സിനിമാലോകം. എന്നാല്‍ താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായിരിക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ തീയേറ്റര്‍ റിലീസിന് പകരം പ്രതിസന്ധി ഘട്ടത്തില്‍ ഒടിടി റിലീസിനെ കൂട്ടുപിടിക്കുകയാണ്. ഹിന്ദിയിലും തമിഴിലുമായി ചില ചിത്രങ്ങള്‍ ഇതിനകം അത് പ്രഖ്യാപിച്ചും കഴിഞ്ഞു. പുതിയ സാഹചര്യത്തില്‍ മലയാളത്തിലും ഒടിടി റിലീസിനുള്ള സാധ്യതകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളെ അപേക്ഷിച്ച് വിപണന സാധ്യതകള്‍ ഇല്ലാത്തത് മലയാള സിനിമകളുടെ ഡയറക്ട് ഒടിടി റിലീസിന് മുന്നിലുള്ള വെല്ലുവിളിയാണ്. അനൌദ്യോഗിക ചര്‍ച്ചകളില്‍ ചില മലയാള സിനിമകള്‍ക്ക് വളരെ കുറഞ്ഞ തുകയാണ് ചില പ്ലാറ്റ്ഫോമുകള്‍ വാഗ്ദാനം ചെയ്തതെന്നും അറിയുന്നു. അതേതായാലും ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങുന്നവയും അതിന് സാധ്യതയുള്ളതുമായ സിനിമകള്‍ ഇവയാണ്.