- Home
- Entertainment
- News (Entertainment)
- പരസ്യത്തില്‍ ദുര്‍ഗാദേവിയായി നുസ്രത് ജഹാന്‍; പിന്നാലെ വധഭീഷണിയും അധിക്ഷേപവും
പരസ്യത്തില്‍ ദുര്‍ഗാദേവിയായി നുസ്രത് ജഹാന്‍; പിന്നാലെ വധഭീഷണിയും അധിക്ഷേപവും
ദുര്‍ഗാദേവിയുടെ വേഷമണിഞ്ഞ് കൈയില്‍ ത്രിശൂലമേന്തി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി ഭീഷണി കമന്റുകളാണ് വന്നത്. ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് അവര്‍ പറഞ്ഞു.

മറ്റൊരു തൃണമൂല്‍ എംപി മിമി ചക്രബര്‍ത്തി ദുര്‍ഗാദേവിയുടെ വേഷത്തില്‍

കൊല്‍ക്കത്ത തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത് ജഹാന് വധഭീഷണി. പരസ്യ ചിത്രത്തില്‍ ദുര്‍ഗാദേവിയായി വേഷമിട്ടതിനെ തുടര്‍ന്നാണ് എംപിക്ക് ഭീഷണി സന്ദേശം ലഭിച്ചത്.

ദുര്‍ഗാദേവിയുടെ വേഷമണിഞ്ഞ് നുസ്രത് ജഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം

സെപ്റ്റംബര്‍ 17നാണ് നുസ്രത് ജഹാന്‍ ദുര്‍ഗാദേവിയുടെ വേഷമണിഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്തത്. 27ന് താരം സിനിമാ ചിത്രീകരണത്തിനായി ലണ്ടനിലേക്ക് പോയി. എന്നാല്‍, ഭീഷണി സന്ദേശം ലഭിച്ചത് എംപിയുടെ ഓഫീസ് അധികൃതരെ അറിയിച്ചു.

നുസ്രത് ജഹാന്‍ ഭര്‍ത്താവുമൊത്ത്

ബംഗാള്‍ സര്‍ക്കാര്‍, വിദേശകാര്യ മന്ത്രാലയം, ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി എന്നിവരെ വിവരം അറിയിച്ചിട്ടുണ്ട്. വധഭീഷണിയെ തുടര്‍ന്ന് നുസ്രത് ജഹാന് അധിക സുരക്ഷ ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സഹായി മാധ്യമങ്ങളോട് പറഞ്ഞു.

എക്കാലത്തും സെക്യുലര്‍ കാഴ്ചപ്പാടുള്ള വ്യക്തിയാണ് നുസ്രത്. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൊണ്ടൊന്നും അവരെ ഭയപ്പെടുത്താനാകില്ലെന്നും സഹായി പറഞ്ഞു. ദുര്‍ഗാദേവിയുടെ വേഷമണിഞ്ഞ് കൈയില്‍ ത്രിശൂലമേന്തി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം നിരവധി ഭീഷണി കമന്റുകളാണ് വന്നത്.

ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് അവര്‍ പറഞ്ഞു. ആദ്യമായല്ല നുസ്രത് ഭീഷണി നേരിടുന്നത്. നേരത്തെ വിവാഹത്തിന്റെ പേരിലും സിന്ദൂരമണിഞ്ഞതിനും നുസ്രത്തിനെതിരെ ഒരുവിഭാഗം വിമര്‍ശനവുമായി എത്തിയിരുന്നു.

രഥയാത്രയിലും ദുര്‍ഗാപൂജയിലും ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചപ്പോഴും നുസ്രത് ജഹാനെതിരെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.

ടിവി ചാനലില്‍ ദുര്‍ഗാദേവിയായി വേഷമിട്ട് നൃത്തം ചെയ്തതിന് മറ്റൊരു എംപി മിമി ചക്രബര്‍ത്തിക്കെതിരെയും അധിക്ഷപമുണ്ടായിരുന്നു. മിമിയുടെ കൈയില്‍ പച്ചക്കുത്തിയതിനെതിരെയായിരുന്നു അന്ന് ഒരുവിഭാഗം രംഗത്തെത്തിയത്.

ഈയടുത്താണ് ഡേറ്റിംഗ് ആപ്പ് തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതിനെതിരെ നുസ്രത് ജഹാന്‍ പൊലീസിനെ സമീപിച്ചത്. എന്നാല്‍, ദുര്‍ഗാ ഫോട്ടോ പോസ്റ്റ് ചെയ്തതിന് ശേഷമുള്ള സോഷ്യല്‍മീഡിയ അധിക്ഷേപങ്ങള്‍ക്ക് ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.

നുസ്രത് ജഹാന്‍ ഭര്‍ത്താവുമൊത്ത് ക്ഷേത്ര സന്ദര്‍ശനം നടത്തിയപ്പോള്‍

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ