ഉദ്ധം സിംഗായി വിക്കി കൗശല്‍ എപ്പോഴെത്തും?, കാത്തിരുന്ന് ആരാധകര്‍

First Published 26, May 2020, 4:39 PM

ഹിന്ദി സിനിമ ലോകത്ത് അടുത്തിടെ ഏറ്റവും ശ്രദ്ധേയനായ താരമാണ് വിക്കി കൗശല്‍. ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‍ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. വിക്കി കൗശലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഉറി: ദ സര്‍ജിക്കല്‍ സ്‍ട്രൈക്ക് എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും വിക്കി കൗശല്‍ സ്വന്തമാക്കി. വിക്കി കൗശലിന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദ്ദാര്‍ ഉദ്ധം സിംഗ്. ഏറെ വേറിട്ട മേയ്‍ക്ക് ഓവറില്‍ വിക്കി കൗശല്‍ അഭിനയിക്കുന്ന ചിത്രം ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനിച്ചതിരുന്നത്. കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് അടുത്ത വര്‍ഷം ജനുവരി 15ന് ആയിരുന്നു റിലീസ് വീണ്ടും നിശ്ചയിച്ചിരുന്നത്. ഇനിയിപ്പോള്‍ കൊവിഡ് രോഗത്തെ തുടര്‍ന്നുള്ള സാഹചര്യത്തില്‍ ചിത്രം അടുത്ത വര്‍ഷം എത്തുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

സ്വാതന്ത്രസമര സേനാനിയായ ഉദ്ധം സിംഗിന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. 1919ലെ ക്രൂരമായ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച മൈക്കിൾ ഓ’ഡ്വിയറിനെ വെടിവെച്ചുകൊന്നയാളാണ് ഉദ്ധം സിംഗ്.

ഉദ്ധം സിംഗിന്റെ രൂപത്തിലേക്ക് എത്താൻ 13 കിലോഗ്രാമാണ് വിക്കി കൗശല്‍ കുറച്ചത്. അതും മൂന്ന് മാസത്തിനുള്ളില്‍.  ഉദ്ധം സിംഗിന്റെ യുവാവായുള്ള രൂപത്തില്‍ എത്താനാണ് വിക്കി കൗശല്‍ തടി കുറച്ചത്.  ഇരുപത് വയസ്സുകാരനായ ഉദ്ധം സിംഗായും ചിത്രത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ വിക്കി കൗശലിന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടത് തരംഗമായിരുന്നു. വിക്കി കൗശലിന്റെ മുഖത്തെ പാട് ആണ് ആരാധകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തിയത്. വിക്കി കൗശലിന്റെ മുഖത്ത് മുന്നേയുള്ള പാട് കഥാപാത്രത്തിനായും സമര്‍ഥമായി ഉപയോഗിച്ചുവെന്നാണ് ആരാധകര്‍ പറഞ്ഞിരുന്നത്.

ഉദ്ധം സിംഗിന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ അഭിനയിക്കാനാകുന്നത് ബഹുമതിയാണെന്ന് വിക്കി കൗശല്‍ പറഞ്ഞിരുന്നു.

ശ്രുതി തിവാരി എന്ന നായിക കഥാപാത്രമായി എത്തുന്നത് ബനിതാ സന്ധുവാണ്. ചിരഞ്ജീവിയും ഒരു കഥാപാത്രമായി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ട്.

loader