വിദ്യാ ബാലന്റെ 'ശകുന്തളാ ദേവി'ക്കായി കാത്തിരിക്കുന്നവര്‍ അറിയേണ്ടതെല്ലാം

First Published May 15, 2020, 6:17 PM IST

വിദ്യാ ബാലൻ ശകുന്തളാ ദേവിയായി അഭിനയിക്കുന്നുവെന്ന വാര്‍ത്ത ആരാധകര്‍ ആകാംക്ഷയോടെയാണ് കേട്ടത്. ഇന്ത്യൻ ഹ്യുമൻ കമ്പ്യൂട്ടര്‍ എന്ന് അറിയപ്പെടുന്ന ശകുന്തളാ ദേവിയായി വിദ്യാ ബാലൻ എത്തുമ്പോള്‍ അത് മികച്ച സിനിമയായിരിക്കും എന്നതില്‍ ആരാധകര്‍ക്ക് തര്‍ക്കമില്ല. ചിത്രത്തിലെ ഫോട്ടോകള്‍ എല്ലാം ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. മലയാളിയായ അനു മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒടിടി റിലീസ് ആയിരിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുമ്പോള്‍ ഇതാ സിനിമയെ കുറിച്ച് അറിയേണ്ട വിവരങ്ങള്‍.