സാരിയില്‍ സുന്ദരിയായി ഭാമ

First Published 27, Jun 2019, 7:21 PM IST

രകിത രാജേന്ദ്ര കുറുപ്പ്, എന്ന് പറഞ്ഞാല്‍ മലയാളിക്ക് ആളെ മനസിലാകില്ല. എന്നാല്‍ ഭാമ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാകും. തങ്ങളുടെ അയല്‍പക്കത്തെ കുട്ടി. അത്ര അടുപ്പമുണ്ട് മലയാളിക്ക് ഭാമയോട്. 2007 ല്‍ നിവേദ്യം എന്ന ലോഹിതദാസിന്‍റെ ചിത്രത്തിലൂടെയായിരുന്നു ഭാമ മലയാള സിനിമാ വ്യവസായത്തിലേക്ക് കടന്നുവന്നത്. ഏതാണ്ട് 35 ഓളം സിനിമകളില്‍ ഇതിനകം അഭിനയിച്ച ഭാമ ചില ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ പാടിയിട്ടുണ്ട്. ഇന്ന് മലയാളം, തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളില്‍ സജീവമാണ് ഭാമ.  സാരിയില്‍ തിളങ്ങി നില്‍ക്കുന്ന ഭാമയുടെ ചിത്രങ്ങള്‍ കാണാം. ഫോട്ടോഗ്രാഫര്‍: മനു മുളന്തുരുത്തി. 

loader