ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍
ഹൃദയസ്തംഭനത്തിലേയ്ക്ക് പോലും നയിക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പതിവാക്കേണ്ട ഭക്ഷണങ്ങള്‍
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാഴപ്പഴം
പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവിനെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.
വെളുത്തുള്ളി
ആന്‍റി ബയോട്ടിക്, ആന്‍റി ഫംഗല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി ശരീരത്തില്‍ നൈട്രിക് ഓക്സൈഡിന്‍റെ ഉത്പാദനം കൂട്ടും. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുകയും ചെയ്യും.
ഇഞ്ചി
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ബിപി കുറയ്ക്കാന്‍ സഹായിക്കും.
മഞ്ഞള്‍
മഞ്ഞളിലെ കുര്‍ക്കുമിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഓട്മീല്‍
ഫൈബറും മറ്റും അടങ്ങിയ ഓട്മീല്‍ കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.