ചായ കുടിക്കുന്നത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുമോ? ഈ അബദ്ധങ്ങൾ ഒഴിവാക്കൂ
ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി ചായ മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ നിരന്തരമായുള്ള ചായ കുടി നിങ്ങളുടെ ആരോഗ്യത്തെ ദോഷമായ രീതിയിലും ബാധിച്ചേക്കാം. ചായ ഉണ്ടാക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ.
15

Image Credit : Getty
വെള്ളം നന്നായി തിളപ്പിക്കുക
വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലപ്പൊടി ഇടാൻ പാടുള്ളു. ഇത് ചായയുടെ സ്വാദ് നഷ്ടപ്പെടാൻ കാരണമാകുന്നു.
Add Asianetnews as a Preferred Source

25
Image Credit : Getty
പാൽ അമിതമാകരുത്
ചായ ഇടുമ്പോൾ അമിതമായി പാൽ ചേർക്കാൻ പാടില്ല. ഇത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. പാലിന്റെ അളവ് കൂടുന്നതിന് അനുസരിച്ച് ദഹനം കുറയും.
35
Image Credit : Getty
തേയിലപ്പൊടി ഇടുന്നത്
വെള്ളം വെച്ച ഉടനെ തേയിലപ്പൊടി ഇടുന്നത് ഒഴിവാക്കണം. വെള്ളം നന്നായി തിളച്ചതിന് ശേഷം മാത്രമേ തേയിലയും പഞ്ചസാരയും ഇടാൻ പാടുള്ളു.
45
Image Credit : Getty
അമിതമായി തിളപ്പിക്കരുത്
തേയിലപ്പൊടി അമിതമായി തിളപ്പിക്കുന്നത് ഒഴിവാക്കണം. ഇത് അസിഡിറ്റി ഉണ്ടാവാൻ കാരണമാകുന്നു. ആവശ്യത്തിന് മാത്രം തിളപ്പിക്കുക.
55
Image Credit : Getty
കൂടുതൽ തവണ ചൂടാക്കരുത്
ചായ പലതവണകളിലായി ചൂടാക്കി കുടിക്കുന്നത് ഒഴിവാക്കണം. ഇത് ചായയിലെ ടാനിന്റെ അളവ് കൂടാനും കൂടുതൽ അസിഡിക് ആവാനും കാരണമാകുന്നു.
Latest Videos

