പാലിനെക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യം ധാരാളം അടങ്ങിയാണ് പശുവിന്‍ പാല്‍. എന്നാല്‍ പാല്‍ മാത്രമല്ല, കാത്സ്യം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഉണ്ട്.

ബദാം
ഒരു കപ്പ് ബദാമില്‍ 385 ഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. ഒരു ദിവസം ശരീരത്തിന് ആവശ്യമുള്ള കാത്സ്യത്തിന്‍റെ മൂന്നില്‍ ഒരു ഭാഗത്തോളം വരുമിത്. അതിനാല്‍ കാത്സ്യം ലഭിക്കാന്‍ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇലക്കറികള്‍
ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇലക്കറികള്‍ കഴിക്കാം.
ഓറഞ്ച്
വിറ്റാമിന്‍ സി മാത്രമല്ല, കാത്സ്യവും അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ കാത്സ്യത്തിന്‍റെ അഭാവമുള്ളവര്‍ക്ക് ഇവ കഴിക്കാം.
എള്ള്
എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും.
ചിയാ സീഡ്
ഫൈബറിനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമേ കാത്സ്യവും ചിയ വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്.
അത്തിപ്പഴം
ഫിഗ്സ് അഥവാ അത്തിപ്പഴത്തിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഫാറ്റി ഫിഷ്
സാല്‍മണ്‍ ഫിഷില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ഇവയിലുണ്ട്.