അസിഡിറ്റിയെ തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. അസിഡിറ്റിയെ തടയാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക
എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകള്‍ ചുരുക്കാനും ശ്രദ്ധിക്കുക.
വെള്ളം
വെള്ളം ധാരാളം കുടിക്കുക. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് നല്ലതാണ്.
എണ്ണ, എരുവ് ഒഴിവാക്കുക
എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കുക എന്നതാണ് അസിഡിറ്റിയെ അകറ്റാന്‍ ചെയ്യേണ്ട പ്രധാന കാര്യം.
പഴങ്ങളും പച്ചക്കറികളും
നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഇവ ഒഴിവാക്കുക
അസിഡിറ്റി ഉണ്ടാക്കുന്നതായി തോന്നുന്ന ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി ഒഴിവാക്കുക. ഓറഞ്ച്, ബീന്‍സ്, ഉരുളക്കിഴങ്ങ്, കാപ്പി, പാല്‍, ചായ, വെണ്ണ, ഗ്രീന്‍പീസ്, സോയാബീന്‍, ഓട്സ്, അണ്ടിപ്പരിപ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പലതും ചിലര്‍ക്ക് അസിഡിറ്റി ഉണ്ടാക്കാം.
ഭക്ഷണം കഴിച്ചയുടന്‍ ഉറങ്ങരുത്
ഭക്ഷണം കഴിച്ചയുടനുളള ഉറക്കവും ഒഴിവാക്കുക. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.