'സൂപ്പര്‍ ഹൂപ്പര്‍' ആക്രമണം നയിക്കും; മുന്നില്‍ കുതിക്കാന്‍ കരുത്തുണ്ടോ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിരയ്‌ക്ക്

First Published 19, Nov 2020, 1:55 PM

മഡ്‌ഗാവ്: ഗാരി ഹൂപ്പര്‍, ആ പേര് കേട്ടപ്പോള്‍ മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷയിലാണ്. പ്രീമിയർ ലീഗില്‍ പരിചയസമ്പത്തുള്ള 'സൂപ്പര്‍ ഹൂപ്പര്‍' വരുമ്പോള്‍ ഐഎസ്എല്‍ ഏഴാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് കിരീടമുയര്‍ത്താന്‍ കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം. ഒഗ്‌ബചേയ്‌ക്ക് കഴിയാതിരുന്നത് ഹൂപ്പറിന് കഴിയും എന്ന് മഞ്ഞപ്പട പ്രതീക്ഷിക്കുന്നത് മുന്നേറ്റനിരയിലെ കരുത്ത് കൊണ്ടുതന്നെ. ഹൂപ്പർ-ഫകുണ്ടോ കൂട്ടുകെട്ടുമായി എതിരാളികളെ തളയ്‌ക്കാന്‍ ഏഴാം സീസണില്‍ ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് മുന്‍നിരയുടെ കരുത്ത് പരിശോധിക്കാം.

ഐഎസ്എല്ലിൽ ഏറ്റവും മികച്ച മുന്നേറ്റനിരയുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇറങ്ങുന്നത്. ഇംഗ്ലീഷ് സ്‌ട്രൈക്കർ ഗാരി ഹൂപ്പറിലാണ് പ്രധാന പ്രതീക്ഷ.

ബാർത്തലോമിയോ ഒഗ്‌ബചേയെ ഗോൾവേട്ടയ്ക്ക് നിയോഗിച്ചപ്പോള്‍ കഴിഞ്ഞ സീസണിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ആകെ നേടാനായത് നാല് ജയം മാത്രം. 29 ഗോൾ നേടിയപ്പോൾ 32 എണ്ണം വഴങ്ങി.

ഇതോടെ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണു. ഇത്തവണ കെട്ടുറപ്പുള്ള പ്രതിരോധ നിരയ്‌ക്കൊപ്പം മുന്നേറ്റനിരയും ഉടച്ചുവാർത്താണ് ബ്ലാസ്റ്റേഴ്‌സ് ഏഴാം സീസണിൽ ബൂട്ടുകെട്ടുന്നത്.

മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ ഒഗ്ബചേയ്ക്ക് പകരം എത്തിച്ചിരിക്കുന്നത് ഗാരി ഹൂപ്പറെ. പ്രീമിയർ ലീഗിലും സ്‌കോട്ടിഷ് ലീഗിലും കളിച്ച് പരിചയമുള്ള ഹൂപ്പർ ഓസ്‌ട്രേലിയൻ ലീഗിൽ നിന്നാണ്

ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായത്തിൽ എത്തിയിരിക്കുന്നത്.

ടോട്ടനം അക്കാഡമിയിലൂടെ ഫുട്ബോളിലെത്തിയ ഹൂപ്പർ ഫസ്റ്റ് ടച്ചിൽ ഗോൾ നേടുന്നതിൽ മിടുക്കൻ. ഹൂപ്പറിനൊപ്പം മുന്നേറ്റനിരയിലുള്ളത് അ‍ർജന്റൈൻ താരം ഫകുണ്ടോ പെരേരയും ഓസ്‌ട്രേലിയൻ താരം ജോ‍ർദാൻ മുറേയും.

ആദ്യ മത്സരങ്ങളിൽ ഹൂപ്പർ-ഫകുണ്ടോ കൂട്ടുകെട്ടിനെ പരീക്ഷിക്കാനാണ് സാധ്യത. മുറേ പകരക്കാരനായി ആക്രമണത്തിനെത്തും.

വിംഗറായി തൃശൂർക്കാരൻ കെ പി രാഹുലും ടീമിനൊപ്പമുണ്ട്. നോറോ സിങ്ങും ഷയ്ബോർലാങ് ഖാർപ്പനുമാണ് മുന്നേറ്റനിരയിലെ മറ്റ് താരങ്ങൾ.

ടീം കോംപിനേഷൻ അനുസരിച്ചായിരിക്കും കോച്ച് കിബു വികൂന താരങ്ങളെ തിരഞ്ഞെടുക്കുക. എന്തായാലും ആദ്യ കിരീടം ലക്ഷ്യമിടുന്ന ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിര ഇത്തവണ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.