MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Sports
  • Football
  • മെസിയോ എംബാപ്പെയോ?, ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും; ഫിഫ നിയമം പറയുന്നത്

മെസിയോ എംബാപ്പെയോ?, ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ട് ആര് സ്വന്തമാക്കും; ഫിഫ നിയമം പറയുന്നത്

ഫിഫ ലോകകപ്പ് ഗോൾഡൻ ബൂട്ടിനായി ലയണൽ മെസിയും കിലിയൻ എംബാപ്പെയും 8 ഗോളുകളുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

2 Min read
Author : Gopalakrishnan C
Published : Jul 18 2026, 01:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
ഇഞ്ചോടിഞ്ച് പോരാട്ടം
Image Credit : Getty

ഇഞ്ചോടിഞ്ച് പോരാട്ടം

ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള 'ഗോൾഡൻ ബൂട്ട്' പുരസ്കാരത്തിനായുള്ള പോരാട്ടം അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുമ്പോൾ കായികലോകം ആകാംഷയിലാണ്. അർജന്‍റീന നായകൻ ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയും നിലവിൽ 8 ഗോളുകൾ വീതം നേടി ഗോള്‍ഡന്‍ ബൂട്ട സ്വന്തമാക്കാനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
28
ഗോളില്‍ മാത്രം മുന്നിലെത്തിയാല്‍ പോരാ
Image Credit : Getty

ഗോളില്‍ മാത്രം മുന്നിലെത്തിയാല്‍ പോരാ

എന്നാൽ കേവലം ഗോൾ മാത്രം അടിച്ചതുകൊണ്ട് ഒരാൾക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല. ഫിഫയുടെ കടുത്ത ചില ടൈ-ബ്രേക്കർ നിയമങ്ങളാണ് ഈ പോരാട്ടത്തെ കൂടുതൽ ത്രില്ലിംഗാക്കുന്നത്.

38
മെസി ഒന്നാമത്
Image Credit : Getty

മെസി ഒന്നാമത്

ഗോളുകളുടെ എണ്ണത്തിൽ തുല്യരാണെങ്കിലും ഗോൾഡൻ ബൂട്ട് പട്ടികയിൽ ലയണൽ മെസിയാണ് നിലവിൽ ഒന്നാമത്. മെസ്സി 8 ഗോളുകൾക്കൊപ്പം 4 അസിസ്റ്റുകൾ (ഗോളിലേക്ക് വഴിയൊരുക്കിയ പാസുകൾ) കൂടി നൽകിയിട്ടുണ്ട്. എന്നാൽ എംബാപ്പെയ്ക്ക് 3 അസിസ്റ്റുകൾ മാത്രമാണുള്ളത്.

48
മെസിക്കും എംബാപ്പെക്കും അവസരം
Image Credit : Getty

മെസിക്കും എംബാപ്പെക്കും അവസരം

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്‍റീന സ്പെയിനെ നേരിടുമ്പോൾ മെസിക്ക് പുരസ്കാരം ഉറപ്പിക്കാൻ സുവർണാവസരമുണ്ട്. സെമിയിൽ ഫ്രാൻസ് പുറത്തായെങ്കിലും എംബാപ്പെയ്ക്ക് ഇംഗ്ലണ്ടിനെതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ (ലൂസേഴ്സ് ഫൈനൽ) ഗോളോ അസിസ്റ്റോ നേടി മെസിയെ മറികടക്കാൻ ഒരു അവസരം കൂടിയുണ്ട്.

58
ഗോളും അസിസ്റ്റും തുല്യമായാൽ ആര് ജയിക്കും? ഫിഫയുടെ നിയമം ഇങ്ങനെ
Image Credit : Getty

ഗോളും അസിസ്റ്റും തുല്യമായാൽ ആര് ജയിക്കും? ഫിഫയുടെ നിയമം ഇങ്ങനെ

ഗോളുകളുടെ എണ്ണം തുല്യമായാൽ, കൂടുതൽ ഗോളിന് വഴിയൊരുക്കിയ (ആകെ അസിസ്റ്റുകൾ) കളിക്കാരനെയാണ് വിജയിയായി പ്രഖ്യാപിക്കുക. എന്നാൽ ഗോളും അസിസ്റ്റും ഒരുപോലെ തുല്യമായാൽ എന്ത് സംഭവിക്കും? അവിടെയാണ് അടുത്ത ട്വിസ്റ്റ് വരുന്നത്. ഗോളും അസിസ്റ്റും തുല്യമായാൽ, ടൂർണമെന്‍റിൽ ഏറ്റവും കുറവ് മിനിറ്റുകൾ കളിയിൽ സജീവമായിരുന്ന കളിക്കാരനെ വിജയിയായി പ്രഖ്യാപിക്കും. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ഇംപാക്ടുണ്ടാക്കുന്ന കളിക്കാരനെന്ന മാനദണ്ഡത്തിലാണ് ഈ തീരുമാനം.

68
ചരിത്രത്തിൽ പുരസ്കാരം പങ്കുവെച്ചിട്ടുണ്ടോ?
Image Credit : Getty

ചരിത്രത്തിൽ പുരസ്കാരം പങ്കുവെച്ചിട്ടുണ്ടോ?

1982-ൽ ഔദ്യോഗികമായി ആരംഭിച്ച ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരം 1994-ലെ ലോകകപ്പിൽ സംയുക്തമായി നൽകിയിട്ടുണ്ട്. അന്ന് റഷ്യയുടെ ഒലെഗ് സാലെങ്കോയും ബൾഗേറിയയുടെ ഹ്രിസ്റ്റോ സ്റ്റോക്കോവും 6 ഗോളുകളും 1 അസിസ്റ്റും വീതം നേടി തുല്യത പാലിച്ചതിനെ തുടർന്നാണ് പുരസ്കാരം പങ്കുവെച്ചത്.

78
നേട്ടം ആവര്‍ത്തിക്കാൻ എംബാപ്പെ
Image Credit : Getty

നേട്ടം ആവര്‍ത്തിക്കാൻ എംബാപ്പെ

അതിനുശേഷമാണ് മിനിറ്റുകൾ കണക്കാക്കുന്ന ടൈ-ബ്രേക്കർ നിയമങ്ങൾ ഫിഫ കൂടുതൽ കർശനമാക്കിയത്. കഴിഞ്ഞ 2022 ലോകകപ്പിൽ 8 ഗോളുകളോടെ എംബാപ്പെയായിരുന്നു ഗോൾഡൻ ബൂട്ട് ജേതാവ്.

88
മെസിയും എംബാപ്പെയും മാത്രമല്ല; അട്ടിമറിക്ക് സാധ്യതയുള്ളവർ ഇവർ
Image Credit : Getty

മെസിയും എംബാപ്പെയും മാത്രമല്ല; അട്ടിമറിക്ക് സാധ്യതയുള്ളവർ ഇവർ

കണക്കുകൾ പരിശോധിച്ചാൽ ഇവർ രണ്ട് പേർ മാത്രമല്ല ഗോള്‍ഡന്‍ ബൂട്ട് റേസിലുള്ളത്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിംഗ്ഹാം (6 ഗോൾ, 1 അസിസ്റ്റ്), ഹാരി കെയ്ൻ (6 ഗോൾ, 1 അസിസ്റ്റ്), ഫ്രാൻസിന്റെ ഒസ്മാൻ ഡെംബെലെ (5 ഗോൾ, 2 അസിസ്റ്റ്), സ്പെയിനിന്‍റ മൈക്കൽ ഒയാർസബാൽ (5 ഗോൾ, 1 അസിസ്റ്റ്) എന്നിവർക്കും വരും മത്സരങ്ങളിൽ മിന്നും പ്രകടനം പുറത്തെടുത്താൽ ഗോൾഡൻ ബൂട്ടിലേക്ക് കുതിച്ചെത്താൻ സാധിക്കും

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഫിഫ ലോകകപ്പ് 2026 (FIFA Lokakappu 2026)
ഫിഫ ലോകകപ്പ്

Latest Videos
Recommended Stories
Recommended image1
ഷക്കീറയും ബിടിഎസും മഡോണയും തകർക്കും; പക്ഷെ ലോകകപ്പ് ഫൈനലിലെ ഹാഫ് ടൈം ഷോ 17 മിനിറ്റിൽ കൂടില്ലെന്ന് ഫിഫ
Recommended image2
'ഇംഗ്ലണ്ടിനും താൽപര്യമില്ല, ഞങ്ങൾക്കുമില്ല'; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ഫ്രഞ്ച് കോച്ച് ദിദിയെര്‍ ദെഷാംപ്സ്
Recommended image3
കുഞ്ഞ് യമാലിനെ കൈകളിൽ എടുത്ത നിമിഷം, ഒടുവിൽ ആ അവിശ്വസനീയ ചിത്രത്തെക്കുറിച്ച് പ്രതികരിച്ച് മെസി
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved