MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
TRENDING :
KCL 2026
Kerala Rain
Onam 2026
US - Iran Conflict
Operation Toofan
Kerala Lottery
Gold Rate Today
  • Home
  • Sports
  • Football
  • അർധാവസരങ്ങളും ഗോളാക്കുന്ന അത്ഭുത സ്ട്രൈക്കർ; നോര്‍വെയെ ഒറ്റക്ക് ചുമലിലേറ്റുന്ന ഹാലൻഡ് എന്ന ഗോളടി യന്ത്രം

അർധാവസരങ്ങളും ഗോളാക്കുന്ന അത്ഭുത സ്ട്രൈക്കർ; നോര്‍വെയെ ഒറ്റക്ക് ചുമലിലേറ്റുന്ന ഹാലൻഡ് എന്ന ഗോളടി യന്ത്രം

തന്‍റെ കന്നി ലോകകപ്പിൽ തന്നെ ടോപ് സ്കോററായി എർലിങ് ഹാലൻഡ്. ബ്രസീലിനെതിരെ ഇരട്ട ഗോളുകൾ നേടി ടീമിനെ പുറത്താക്കിയ ഹാലൻഡ്, നോർവേയ്ക്ക് ചരിത്രത്തിലാദ്യമായി ക്വാർട്ടർ ഫൈനൽ പ്രവേശനം നേടിക്കൊടുത്തു.

2 Min read
Author : Gopalakrishnan C
Published : Jul 06 2026, 12:42 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കി ഹാലന്‍ഡ്
Image Credit : Getty

ആദ്യ ലോകകപ്പ് അവിസ്മരണീയമാക്കി ഹാലന്‍ഡ്

തന്‍റെ കന്നി ലോകകപ്പിൽ തന്നെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തി ലോകത്തെ വിസ്മയിപ്പിക്കുകയാണ് നോർവേയുടെ ഗോളടി യന്ത്രം എർലിങ് ഹാലൻഡ്. ടൂർണമെന്‍റിൽ ഇതിനകം മൂന്ന് ഇരട്ട ഗോളുകൾ അടിച്ചുകൂട്ടിയ ഈ സൂപ്പർ താരം നോർവേയുടെ അപ്രതിരോധ്യമായ കുതിപ്പിന് ചുക്കാൻ പിടിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
ബ്രസീലിന്‍റെ നെഞ്ചുതകര്‍ത്ത ഇരട്ടപ്രഹരം
Image Credit : Getty

ബ്രസീലിന്‍റെ നെഞ്ചുതകര്‍ത്ത ഇരട്ടപ്രഹരം

ബ്രസീൽ അവസാനമായി ഒരു ലോകകപ്പ് കിരീടം ഉയർത്തുമ്പോൾ (2002-ൽ) ഹാലണ്ടിന് പ്രായം വെറും രണ്ട് വയസ്സായിരുന്നു. എന്നാൽ ഇന്ന്, തന്റെ 26-ാം വയസ്സിൽ, കാനറികളുടെ ഗോൾമുഖത്ത് രണ്ട് തവണ നിറയൊഴിച്ച് ബ്രസീലിനെ ലോകകപ്പിൽ നിന്ന് പുറത്താക്കാൻ ഹാലണ്ടിന് അധികം സമയം വേണ്ടിവന്നില്ല. കരുത്തും വേഗതയും അസാമാന്യ ഫിനിഷിങ് മികവും ഒത്തുചേർന്ന ഹാലണ്ടിന് മുന്നിൽ അർദ്ധാവസരങ്ങൾ പോലും ഗോളുകളായി മാറുന്നു. ഇത്തവണ ലോകകപ്പിൽ കളിച്ച എല്ലാ മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തിയിട്ടുണ്ട്.

37
കളിക്കളത്തിലെ വേട്ടക്കാരൻ
Image Credit : Getty

കളിക്കളത്തിലെ വേട്ടക്കാരൻ

മത്സരങ്ങളിൽ തലനാരിഴയ്ക്ക് അവസരങ്ങൾ നഷ്ടമാകുമ്പോൾ ഹാലണ്ട് അമിത നിരാശ പ്രകടിപ്പിക്കാറില്ല. മറിച്ച്, അടുത്ത അവസരത്തിനായി ഒരു വേട്ടക്കാരനെപ്പോലെ അവൻ ഗോൾവലയ്ക്ക് ചുറ്റും റോന്ത് ചുറ്റിക്കൊണ്ടിരിക്കും. എതിരാളികൾ ചിന്തിക്കുന്നതിനും അപ്പുറമുള്ള മിന്നൽ നീക്കങ്ങളിലൂടെയാണ് ഹാലണ്ട് ഡിഫൻഡർമാരെ ഞെട്ടിക്കുന്നത്. ആറരയടി ഉയരമുള്ള ഈ വിനാശകാരിയായ സ്ട്രൈക്കറുടെ ഏഴാം ഗോൾ വേട്ടയ്ക്കാണ് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.

47
 പുലി പതുങ്ങിയത് വെറുതെയല്ല
Image Credit : Getty

പുലി പതുങ്ങിയത് വെറുതെയല്ല

ബ്രസീലിനെതിരായ പ്രീ-ക്വാർട്ടർ മത്സരത്തിന്‍റെ ആദ്യപകുതിയിൽ പതുങ്ങിനിന്ന ഹാലണ്ട്, രണ്ടാം പകുതിയിൽ ചീറ്റപ്പുലിയെപ്പോലെയാണ് കുതിച്ചുയർന്നത്. ഒരു നോർവീജിയൻ തുഴച്ചിൽക്കാരന്റെ പ്രകൃതത്തോടെ ബ്രസീൽ പ്രതിരോധ നിരയെ നിഷ്പ്രഭമാക്കിക്കൊണ്ട് ഹാലണ്ട് നടത്തിയ വേട്ട നോർവേയ്ക്ക് സമ്മാനിച്ചത് ചരിത്രത്തിലെ ആദ്യ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്.

57
അത്ലറ്റിക് പശ്ചാത്തലവും റെക്കോർഡുകളും
Image Credit : Getty

അത്ലറ്റിക് പശ്ചാത്തലവും റെക്കോർഡുകളും

കുട്ടിക്കാലത്തെ ലോങ് ജംപ് പരിചയം മൈതാനത്ത് പന്തിലേക്ക് ചാടിവീഴാൻ ഹാലണ്ടിനെ ഇന്നും സഹായിക്കുന്നുണ്ട്. ഹാൻഡ് ബോൾ, ഗോൾഫ് തുടങ്ങിയ കായിക ഇനങ്ങളിലും ഒരു കൈ നോക്കിയ ശേഷമാണ് ഹാലണ്ട് ഫുട്ബോളിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ ഹാട്രിക്കുകൾ തികച്ചും ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ അടിച്ചും റെക്കോർഡുകൾ ഒന്നൊന്നായി താരം നേരത്തെ തന്നെ സ്വന്തം പേരിൽ കുറിച്ചിരുന്നു.

67
 കളിക്കളത്തിന് പുറത്തെ വ്യത്യസ്തൻ
Image Credit : Getty

കളിക്കളത്തിന് പുറത്തെ വ്യത്യസ്തൻ

മത്സരങ്ങളുടെ ഇടവേളകളിൽ നഗരം ചു റ്റാനിറങ്ങുക, പുറത്തുനിന്ന് ഭക്ഷണം കഴിക്കുക, സമൂഹമാധ്യമങ്ങളിൽ സ്വയം ട്രോളുകൾ പങ്കുവെക്കുക എന്നിവയെല്ലാം ഹാലണ്ടിന്‍റെ വിനോദങ്ങളാണ്. ലിയണൽ മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളറെന്ന് പരസ്യമായി തുറന്നുപറയാനും ഇത്തവണ ഫ്രാൻസ് കപ്പടിക്കുമെന്ന് പ്രവചിക്കാനും ഹാലണ്ടിന് മടിയില്ല.

77
മൈതാനത്തെ ചെമ്പൻ സിംഹം
Image Credit : Getty

മൈതാനത്തെ ചെമ്പൻ സിംഹം

കളിക്കളത്തിന് അകത്തും പുറത്തും തികച്ചും വ്യത്യസ്തനായ വ്യക്തിത്വമാണ് ഹാലണ്ടിന്‍റേത്. ബലിഷ്ഠമായ ശരീരവും കെട്ടിവെച്ച ചെമ്പൻ മുടിയുമായി 2026-ലെ ലോകകപ്പ് വേദി പൂർണ്ണമായി കീഴടക്കുകയാണ് ഈ ഇരുപത്തിയാറുകാരൻ.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

GC
Gopalakrishnan C
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.in
ഫിഫ ലോകകപ്പ് 2026 (FIFA Lokakappu 2026)
ഫിഫ ലോകകപ്പ്

Latest Videos
Recommended Stories
Recommended image1
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: അടുത്ത സീസണില്‍ റെലഗേഷന്‍ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
Recommended image2
റാഷ്ഫോര്‍ഡിന് ഔദ്യോഗികമായി 9-ാം നമ്പര്‍ ജേഴ്‌സി നല്‍കി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
Recommended image3
ആല്‍‌വാരസ് വരാൻ സാധ്യതയില്ല! ഹൻസി ഫ്ലിക്കിന്റെ പ്ലാൻ ബി എന്തായിരിക്കും?
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved