40,000 രൂപയില്‍ താഴെയുള്ള മികച്ച ക്യാമറ ഫോണുകള്‍ ഇതാണ്

First Published Apr 7, 2021, 4:57 PM IST

മുന്‍നിര പ്രീമിയം സെഗ്‌മെന്റില്‍ ഇപ്പോള്‍ നിരവധി സ്മാര്‍ട്ട്‌ഫോണുകളുണ്ട്. എന്നാല്‍ മികച്ച ക്യാമറ ഫോണുകള്‍ ഏതെന്ന കാര്യത്തില്‍ ചില സംശയങ്ങളുണ്ടാകും. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയില്‍ തന്നെ ക്യാമറയുടെ കാര്യത്തിലാണ് കടുത്ത മത്സരം. പ്രീമിയം ഫോണുകളില്‍ ഇവ ഇല്ലാതെ പറ്റില്ലെന്നതാണ് സ്ഥിതി. അതു കൊണ്ടു തന്നെ, അവര്‍ക്ക് വലിയ സെന്‍സറുകളും കൂടുതല്‍ മെഗാപിക്‌സലുകളും പുതിയ സാങ്കേതികവിദ്യകളും ഉണ്ട്.

വണ്‍പ്ലസ് 9 ആര്‍, വിവോ എക്‌സ് 60 എന്നിവ കഴിഞ്ഞ മാസം അവസാനത്തോടെ പുറത്തിറങ്ങിയതോടെ ഈ സെഗ്മെന്റ് കൂടുതല്‍ ചൂടായി. രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മികച്ച ക്യാമറ സജ്ജീകരണങ്ങളുണ്ട്. 40,000 രൂപയില്‍ താഴെയുള്ള നല്ല ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി നിങ്ങള്‍ തിരയുകയാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കേണ്ട അഞ്ച് ഓപ്ഷനുകള്‍ ഇതാ.