റെഡ്മി 9 മുതല്‍ ഓപ്പോ എ 53 വരെ, ഈയാഴ്ച വിപണിയിലെത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊക്കെ

First Published Aug 25, 2020, 5:11 PM IST

ഈയാഴ്ച ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്കു വരാനിരിക്കുന്നത് നിരവധി സ്മാര്‍ട്ട് ഫോണുകളാണ്. ഇതില്‍ നോക്കിയ, ഷവോമി, മോട്ടറോള തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നായി മൊത്തം അഞ്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ലോഞ്ചുകള്‍ നടക്കും. നോക്കിയ 5.3 ലോഞ്ചിങ്ങിനെക്കുറിച്ച് എച്ച്എംഡി ഗ്ലോബല്‍ പറയുന്നുണ്ടെങ്കിലും തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാലും ഓഗസ്റ്റ് 25 ന് ഒരു നടക്കാനിടയുണ്ടെന്ന രീതിയില്‍ പത്രക്കുറിപ്പുകള്‍ അയച്ചിട്ടുണ്ട്. 

ഓപ്പോ തങ്ങളുടെ പുതിയ എ53 സ്മാര്‍ട്ട്‌ഫോണും കൊണ്ടുവരുന്നു. ഓഗസ്റ്റ് 25 ന് കാണാനിരിക്കുന്ന ഒരു രസകരമായ ആരംഭം ജിയോണിയുടെ പുതിയ 'മാക്‌സ്' സ്മാര്‍ട്ട്‌ഫോണിന്റെ തിരിച്ചുവരവാണ്. അതിനിടെ, ഓഗസ്റ്റ് 27 ന് രണ്ട് ലോഞ്ചുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, അതിലൊന്ന് റെഡ്മി 9 നാണ്. മോട്ടറോള പുതിയ സ്മാര്‍ട്ട്‌ഫോണും ഈ ദിവസം പുറത്തിറക്കും.

ഇന്ത്യയില്‍ വരാനിരിക്കുന്ന എല്ലാ ഫോണുകളും നോക്കാം.