Scrub Typhus : ചെള്ളുപനിയെ നിസാരമായി കാണരുത്, കാരണം ഇതാണ്
സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഒരാഴ്ചക്കിടെ രണ്ട് പേരാണ് മരണപ്പെട്ടത്. വർക്കലയിൽ ചെള്ളുപനി (സ്‌ക്രൈബ് ടൈഫസ്) ബാധിച്ച് പെൺകുട്ടി മരിച്ചതോടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് ജാഗ്രതാനിർദേശം നൽകിയിരിക്കുകയാണ്. ചെള്ളുപനിയെക്കുറിച്ച് എല്ലാവർക്കും അവബോധമുണ്ടായിരിക്കണമെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
Scrub Typhus
ടൈഫസിന്റെ ഒരു വകഭേദമായ ഈ രോഗത്തെ ഇംഗ്ലീഷില്‍ സ്‌ക്രബ് ടൈഫസ് (Scrub Typhus) എന്നാണ് വിളിക്കുന്നത്. 2021ൽ യുപിയിൽ സ്‌ക്രബ് ടൈഫസ് രോഗം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ജാഗ്രത പാലിക്കുകയും സുരക്ഷിതമായി തുടരുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഉത്തർപ്രദേശിലെ ഫിറോസാബാദ്, ആഗ്ര, ഇറ്റാ, കാസ്ഗഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്‌ക്രബ് ടൈഫസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
Scrub Typhus
ഓറിയൻഷ്യ സുസുഗമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് സ്‌ക്രബ് ടൈഫസ് എന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. സാധാരണഗതിയില്‍ എലി, അണ്ണാന്‍, മുയല്‍ പോലുള്ള ജീവികളിലാണ് ഈ ബാക്ടീരിയ അടങ്ങിയ ചെള്ളുകള്‍ കാണപ്പെടുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്.
Scrub Typhus
പനി, വിറയല്‍, തലവേദന, ശരീരവേദന, കണ്ണിന് നിറം പടരുക എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങളായി വരിക. അസുഖം കൂടുതല്‍ ഗുരുതരമാണെങ്കില്‍ രക്തസ്രാവത്തിനും കാരണാമാകും. അതുപോലെ ഹൃദയം, തലച്ചോര്‍, ശ്വാസകോശം എന്നീ സുപ്രധാന അവയവങ്ങളെയെല്ലാം രോഗം ഗൗരവമായി ബാധിക്കാം.
Scrub Typhus
രണ്ടാം ലോകമഹായുദ്ധസമയത്ത് ലോകത്തിന്റെ ചില ഭാഗങ്ങളിൽ സ്‌ക്രബ് ടൈഫസ് റിപ്പോർട്ട് ചെയ്തിരുന്നതായി
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ വ്യക്തമാക്കി. ഇന്ത്യയിൽ രണ്ടാം ലോകമഹായുദ്ധസമയത്ത് അസമിലും പശ്ചിമ ബംഗാളിലും ഒരു പകർച്ചവ്യാധി രൂപത്തിൽ സ്‌ക്രബ് ടൈഫസ് പൊട്ടിപ്പുറപ്പെട്ടു. ക്രമേണ, ഈ രോഗം ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപിച്ചു.
Scrub Typhus
നേരത്തെ കണ്ടെത്തിയാൽ സ്‌ക്രൈബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാനാവും. ഏത് പ്രായത്തിലുമുള്ള ആളുകൾക്കും ഡോക്സിസൈക്ലിൻ ഉപയോഗിക്കാമെന്നും രോഗലക്ഷണങ്ങൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ നൽകിയാൽ ആൻറിബയോട്ടിക്കുകൾ ഏറ്റവും ഫലപ്രദമാണെന്നും സിഡിസി വ്യക്തമാക്കി.