മൂത്രത്തില്‍ നിറവ്യത്യാസം; ഈ ഭക്ഷണങ്ങള്‍ കാരണമാകാം...
സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ മൂത്രാശയ അണുബാധയുടെ ( UIrinary Tract Infection ) ഭാഗമായോ മറ്റോ മൂത്രത്തിന് നിറവ്യത്യാസം വരാറുണ്ട്. അധികവും ഇത്തരം സാഹചര്യങ്ങളില്‍ കലങ്ങിയിരിക്കുന്ന അവസ്ഥയിലാണ് ( Cloudy Urine ) മൂത്രം കാണപ്പെടുന്നത്. മൂത്രത്തില്‍ ഇത്തരം നിറവ്യത്യാസം കാണുന്നത് തീര്‍ച്ചയായും പരിശോധിക്കേണ്ടതുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ നാം കഴിക്കുന്ന ഭക്ഷണവും ഇതിന് കാരണമാകാം. അത്തരത്തില്‍ കാരണമാകുന്ന ആറ് ഭക്ഷണങ്ങളെയാണ് ഇനി പട്ടികപ്പെടുത്തുന്നത്.
ഉപ്പിന്റെ അംശം അധികമായി അടങ്ങിയ ഭക്ഷണം. പ്രത്യേകിച്ച് 'പ്രോസസ്ഡ് ഫുഡ്', കാന്‍ഡ് ഫുഡ്, പ്രോസസ് ചെയ്ത മീറ്റ് എന്നിവയെല്ലാമാണ് ഇതിന് കാരണമാകുന്നത്.
'ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്'ഉം ചിലരില്‍ മൂത്രം കലങ്ങിയിരിക്കാന്‍ കാരണമാകാറുണ്ട്. പാക്കേജ്ഡ് ഫുഡുകളില്‍ പലതിലും 'ഹൈ ഫ്രക്ടോസ് കോണ്‍ സിറപ് ഉള്‍പ്പെടാറുണ്ട്.
ചിലരില്‍ പാലുത്പന്നങ്ങളും മൂത്രം കലങ്ങിയിരിക്കാന്‍ കാരണമാകാറുണ്ട്. ശരീരത്തിലെ 'ഫോസ്ഫറസ്' അളവ് വര്‍ധിപ്പിക്കുന്നു എന്നതിനാലാണിത് സംഭവിക്കുന്നത്.
'റെഡ് മീറ്റ്', ചിക്കന്‍ എന്നിവയും ചിലരില്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം. ഇതും ഫോസ്ഫറസിന്റെ അളവ് വര്‍ധിപ്പിക്കുന്നതിലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ചില സാഹചര്യങ്ങളില്‍ ചിലയിനം 'സീ ഫുഡ്'ഉം മൂത്രത്തിന് നിറവ്യത്യാസം വരുത്തിയേക്കാം. യൂറിക് ആസിഡിന്റെ അളവില്‍ വര്‍ധനവ് വരുന്നത് മൂലമാണിത്.
മദ്യപാനം അമിതമാകുമ്പോഴും മൂത്രം കലങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകാം. മദ്യം അമിതമാകുമ്പോള്‍ ശരീരത്തിലെ ജലാംശം കുറയുന്നു. ഇതാണ് മൂത്രത്തിന് നിറവ്യത്യാസമുണ്ടാകാന്‍ കാരണമാകുന്നത്.