ഹൃദയത്തെ സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

First Published 7, May 2020, 2:45 PM

ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക: കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. വെളിച്ചെണ്ണ, നെയ്യിൽ പാകം ചെയ്ത ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക.

സമ്മർദ്ദം ഒഴിവാക്കൂ: മാസസിക സമ്മർദ്ദം ഹൃദയാഘാതം ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിത മാനസിക സംഘര്‍ഷം അനുഭവിക്കുമ്പോള്‍ ശരീരം തുടര്‍ച്ചയായി സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ സ്വതന്ത്രമാക്കും. ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന മാനസിക സംഘര്‍ഷം ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിപ്പിക്കും.

മുട്ട കഴിക്കാം: പ്രോട്ടീന്റെ കലവറ ആണെന്നു മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും ഏറെ മികച്ചതാണ് മുട്ട . ദിവസവും മുട്ട കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വ്യായാമം പതിവാക്കൂ: ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. യോ​ഗ ശീലമാക്കുന്നതും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാതിരിക്കാൻ ഒരു പരിധി വരെ സഹായിക്കുന്നു. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കാനും  രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഏറെ ​ഗുണം ചെയ്യും.

പുകവലി വേണ്ട:  പുകവലിക്കുന്നതിലൂടെ ഹൃദ്രോ​ഗം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് മുമ്പ് നടത്തിയ പഠനങ്ങൾ ‌സൂചിപ്പിക്കുന്നത്.

loader