നിങ്ങൾ അറിയാതെ തന്നെ തലമുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങൾ
ചില ഭക്ഷണങ്ങള്‍ തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അത്തരത്തില്‍ നിങ്ങൾ അറിയാതെ തന്നെ തലമുടി കൊഴിച്ചിലിന് കാരണമാകുന്ന ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

നിങ്ങൾ അറിയാതെ തന്നെ തലമുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണങ്ങൾ
തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍
ബ്രെഡ്, ബിസ്കറ്റ് തുടങ്ങിയ കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം തലമുടി കൊഴിച്ചിലിന് കാരണമാകാം.
പഞ്ചസാര
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗവും തലമുടി കൊഴിച്ചിലിന് കാരണമാകും.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പ് തലമുടി കൊഴിച്ചിലിന് കാരണമാകും.
റെഡ് മീറ്റ്
റെഡ് മീറ്റിന്‍റെ അമിത ഉപയോഗവും തലമുടി കൊഴിയാന്‍ കാരണമാകും.
കൃത്രിമ മധുര പാനീയങ്ങള്‍
സോഡകളുടെ ഉപയോഗവും മറ്റ് കൃത്രിമ മധുര പാനീയങ്ങളുടെ ഉപയോഗവും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ജിഐ കൂടിയ ഭക്ഷണങ്ങള്‍
ഗ്ലൈസമിക് സൂചിക കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് തലമുടിയുടെ ആരോഗ്യത്തിന് നല്ലത്.
ജങ്ക് ഫുഡ്
ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് തുടങ്ങിയവയിലെ അനാരോഗ്യകരമായ കൊഴുപ്പും തലമുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam