അസിഡിറ്റി തടയാൻ വീട്ടിലുണ്ട് പ്രതിവിധികൾ
ഒരിക്കലെങ്കിലും അസിഡിറ്റി അനുഭവിക്കാത്തവര്‍ ഉണ്ടാകില്ല. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി.
കൃത്യനിഷ്ഠയില്ലാത്ത ഭക്ഷണക്രമം, ഭക്ഷണം ഒഴിവാക്കല്‍ , ഉറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ഭക്ഷണം കഴിക്കല്‍ , അമിതാഹാരം, ഫൈബര്‍ കുറഞ്ഞ ആഹാര സാധനങ്ങള്‍ തുടങ്ങിയ ഭക്ഷണശീലങ്ങള്‍ അസിഡിറ്റിയ്ക്ക് കാരണമാകാം.
അമിത സമ്മര്‍ദ്ദം, ഉറക്കക്കുറവ്, പുകവലി, വ്യായാമക്കുറവ് എന്നി കാരണങ്ങള്‍ കൊണ്ടും അസിഡിറ്റി ഉണ്ടാകാം. കൂടാത, ആസ്തമ, പ്രമേഹം തുടങ്ങിയ രോഗാവസ്ഥ ഉള്ളവരിലും, പൊണ്ണത്തടി ഉള്ളവരിലും ഗര്‍ഭിണികളിലും ആര്‍ത്തവ വിരാമത്തോട് അടുത്ത സ്ത്രീകളിലും അസിഡിറ്റിയ്ക്കുള്ള സാധ്യതയേറെയാണ്.
അസിഡിറ്റി ശമിപ്പിക്കാനും, വയറിന്റെ വീക്കം കുറയ്ക്കാനും, വയറിലെ പേശികളെ ശാന്തമാക്കാനും ഇഞ്ചി സഹായിക്കും. ദഹനക്കേടും അസിഡിറ്റിയും ഉണ്ടാകുമ്പോൾ, ഒരു ടീസ്പൂൺ വീതം ഇഞ്ചി നീരും നാരങ്ങ നീരും 2 ടീസ്പൂൺ തേൻ എന്നിവ ചെറുചൂടുവെളളത്തിൽ ചേർത്ത് കുടിക്കുക. ഇത് അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാനും വേദന മാറാനും സഹായിക്കും.
ഉണക്കമുന്തിരി രാത്രി മുഴുവൻ വെളത്തിൽ കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. അസിഡിറ്റി അകറ്റാൻ മികച്ചൊരു പ്രതിവിധിയാണ്.
ദിവസവും ജീരക വെള്ളം കുടിക്കുന്നത് അസിഡിറ്റി അകറ്റാൻ സഹായിക്കും.
കറുവപ്പട്ട അസിഡിറ്റി തടയാൻ സഹായിക്കുന്നു. കറുവപ്പട്ടയിൽ നിറയെ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കുടലിലെ അണുബാധകൾ ഭേദമാക്കാൻ കറുവാപ്പട്ട ഇട്ട ചായ കുടിക്കുന്നത് നല്ലതാണ്.