താരനാണോ പ്രശ്നം? എങ്കിൽ അകറ്റാൻ ഇതാ ചില പൊടിക്കെെകൾ
നമ്മളെല്ലാവരും അനുഭവിക്കുന്ന ഏറ്റവും സാധാരണമായ കാര്യങ്ങളിലൊന്നാണ് താരൻ. ഒന്നുകിൽ താരൻ തലയോട്ടിയിൽ മുഴുവനും അല്ലെങ്കിൽ ഏതാനും ചില സ്ഥലങ്ങളിൽ മാത്രം. താരൻ അതുമൂലമുണ്ടാകുന്ന ചൊറിച്ചിൽ മുടി കൊഴിച്ചിൽ എന്നിവയെല്ലാം ആൺ പെൺ വ്യത്യാസമില്ലാതെ പല ആളുകളും നിത്യേന നേരിടുന്ന പ്രശ്നങ്ങളാണ്. താരനകറ്റാൻ ചില പ്രകൃതിദത്ത മാർഗങ്ങൾ സഹായിച്ചേക്കും.

തൈരിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് താരൻ തടയാൻ സഹായിക്കും. തൈരിൽ ബി വിറ്റാമിനുകളും സിങ്കും അടങ്ങിയിട്ടുണ്ട്. കൂടാതെ മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇവ രണ്ടും കൂടിച്ചേർന്നാൽ താരനെ ചെറുക്കാൻ സഹായിക്കും.
ഒരു മുട്ടയുടെ വെള്ളയും രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തലമുടിയിൽ ഈ ഹെയർ മാസ്ക് പുരട്ടുക. ഒരു മണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
ഉലുവയും കറിവേപ്പില മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന രണ്ട് അടുക്കള ചേരുവകളാണെന്ന് എല്ലാവർക്കും അറിയാം. ഇവ രണ്ടും പൊടിയാക്കി ആഴ്ചയിൽ ഒരു മാസ്കായി ഉപയോഗിക്കാം. ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുക മാത്രമല്ല തലയോട്ടി വൃത്തിയാക്കുകയും ചെയ്യും.
aleo vera
കറ്റാർവാഴയിലെ ആന്റിഫംഗൽ ഗുണങ്ങൾ താരൻ കുറയ്ക്കും. കറ്റാർവാഴയിൽ വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, മറ്റ് പോഷകങ്ങളായ സിങ്ക്, വിറ്റാമിൻ സി, എ, ഇ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ പറയുന്നു. ഇത് വീക്കം, ചൊറിച്ചിൽ എന്നിവ കുറയ്ക്കാനും താരന്റെ അമിതവളർച്ചയെ ചെറുക്കാനും സഹായിക്കുന്നു. കറ്റാർവാഴ ജെൽ വെളിച്ചെണ്ണ ചേർത്ത് മിക്സ് ചെയ്ത് പാക്കാക്കുക.ശേഷം മുടിയിൽ പുരട്ടുക.
ഗ്രീൻ ടീയിൽ ധാരാളം ആന്റിഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ തലയോട്ടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്ന ഒരു ആന്റിഓക്‌സിഡന്റാണ്. മുടികൊഴിച്ചിൽ ചികിത്സിക്കുന്നതിലും ഗ്രീൻ ടീ മികച്ചതാണ് പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീ തലയോട്ടിയെ പോഷിപ്പിക്കുകയും താരൻ, ബാക്ടീരിയ, ഫംഗസ്, സൂര്യാഘാതം എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam