ജലദോഷം മൂലമുണ്ടാകുന്ന വിഷമതകള്‍ പരിഹരിക്കാന്‍ ഏഴ് മാര്‍ഗങ്ങള്‍...
First Published Dec 9, 2020, 1:48 PM IST
കാലാവസ്ഥ മാറുന്ന സമയങ്ങളിലാണ് മിക്കവാറും ജലദോഷം പോലുള്ള അണുബാധകള്‍ വ്യാപകമാറ്. ഇത് നമുക്കൊരിക്കലും തടഞ്ഞുനിര്‍ത്താവുന്നതല്ല. എന്നാല്‍ ഇത് മൂലമുണ്ടാകുന്ന വിഷമതകളെ ചില പൊടിക്കൈകളുപയോഗിച്ച് ലളിതമാക്കാമെന്ന് മാത്രം. അത്തരത്തില്‍ സഹായകമാകുന്ന, വീട്ടില്‍ വച്ച് തന്നെ ചെയ്യാവുന്ന ഏഴ് മാര്‍ഗങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഇടവിട്ട് ചൂടുള്ള പാനീയങ്ങള്‍ കഴിക്കുക. ചൂടുവെള്ളം, ചായ, പാല്‍ എന്നിങ്ങനെ എന്തുമാകാം കഴിക്കുന്നത്. പക്ഷേ കാപ്പിയും ചായയും അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.

ശരീരത്തെ ജലാംശമുള്ളതാക്കി നിലനിര്‍ത്തണം. അതുവഴി ജലദോഷത്തിന്റെ ഭാഗമായുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ചെറിയൊരു പരിധി വരെ പരിഹരിക്കാനാകും. അതിനാല്‍ എപ്പോഴും വെള്ളം കുടിക്കുക.
Post your Comments