വ്യോമയാന പ്രതിരോധ രംഗത്തെ ശക്തി പ്രകടനവുമായി എയ്റോ ഇന്ത്യ 2021
കര്‍ണ്ണാടകയിലെ യെലഹങ്ക വ്യോമസേനാ കേന്ദ്രത്തില്‍ എയ്റോ ഇന്ത്യ 2021 ന് തുടക്കം. വ്യോമപ്രദര്‍ശനം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ബിസിനസ് പ്രതിനിധികള്‍ക്ക് മാത്രമാണ് പ്രവേശനം. സാധാരണയായി അഞ്ച് ദിവസങ്ങളിലായി നടക്കുന്ന പരിപാടി കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് ദിവസമായി ചുരുക്കുകയായിരുന്നു. വ്യോമകേന്ദ്രത്തിലേക്ക് കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. വ്യോമസേനയ്ക്കായി 83 തേജസ് ലൈറ്റ് കോംപാക്റ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള 48,000 കോടിയുടെ കരാര്‍ പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ് ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്കല്‍ ലിമിറ്റഡ് സിഎംഡി ആര്‍. മാധവന് കൈമാറി. എയ്റോ ഇന്ത്യ 2021 യുടെ യെലഹങ്ക വ്യോമസേനാ കേന്ദ്രത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് പ്രശാന്ത് കുനിശ്ശേരി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ തത്സമയമായി പ്രദര്‍ശനം കാണാനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. https://aeroindia.gov.in/ എന്ന വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങളുണ്ട്.

പ്രതിരോധമന്ത്രി രാജ്‍നാഥ് സിംഗ്, കര്‍ണ്ണാടക മുഖ്യമന്ത്രി എസ് യദ്യൂരപ്പ, വിവിധ സൈനീക പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 9.30 ന് ചടങ്ങുകള്‍ ആരംഭിച്ചു. ഉച്ചവരെ വിവിധ വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങള്‍ നടന്നു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)

ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ എയ്റോബാറ്റിക് സംഘങ്ങളായ സാരംഗും സൂര്യകിരണും സംയുക്തമായി അഭ്യാസപ്രകടനങ്ങള്‍ നടത്തി. സാരംഗിന്‍റെ ലൈറ്റ്കോംപാക്ട് ഹെലിക്കോപ്റ്ററുകളും സുര്യകിരണിന്‍റെ ലഘു പോര്‍വിമാനങ്ങളും വിവിധ അഭ്യാസപ്രകടനങ്ങള്‍ ഇന്ന് കാഴ്ചവച്ചു.

നാളെയും മറ്റന്നാളുമായി നടക്കുന്ന പ്രദര്‍ശനത്തില്‍ 600 ഓളം പ്രദര്‍ശകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നുണ്ട്. അതില്‍ 78 ഓളം വിദേശ പ്രതിനിധികളാണുള്ളത്. ഇവരുടെ വിവിധ പ്രതിരോധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടുള്ള കാരാറുകളും മറ്റും ഈ ഷോയുടെ ഭാഗമായി ഉണ്ടാകും.

കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക, അതോടൊപ്പം രാജ്യം നിര്‍മ്മിച്ച പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളാണ് എയ്റോ ഇന്ത്യ പ്രദര്‍നത്തിന് പിന്നില്‍.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകരുന്നതിനൊപ്പം സൗഹൃദരാജ്യങ്ങളിലേക്ക് തദ്ദേശീയമായി നിര്‍മ്മിത പ്രതിരോധ സാമഗ്രികള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യയെ വളര്‍ത്തുകയെന്നതും എയ്റോ ഇന്ത്യ 2021 ലക്ഷ്യമിടുന്നു.

എയ്റോ ഇന്ത്യ 2021 യില്‍ സൂര്യകിരണ്‍, സാരംഗ് എന്നീ വിമാനങ്ങളുടെ എയ്‌റോബാറ്റിക് ഷോ പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമാകും. ഫിക്‌സഡ് വിങ്, റോട്ടറി പ്ലാറ്റ്‌ഫോം എന്നീ രണ്ട് വിഭാഗങ്ങളും ഒരുമിച്ച് നടത്തുന്ന ലോകത്തെ തന്നെ ആദ്യപ്രദര്‍ശനമായിരിക്കുമിത്.

എല്‍സിഎ, എച്ച്ടിടി-40, ഐജെടി, ഹോക്ക്, ഡിഒ-228 എന്നീ വിഭാഗത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനങ്ങളും എയ്റോ ഇന്ത്യ 2021 ന്‍റെ പ്രദര്‍ശനത്തില്‍ അണിനിരക്കും.

എല്‍സിഎച്ച്, എച്ച്ടിടി - 4015 ലൈറ്റ് കോംപാക്ട് ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള കരാറിന് മന്ത്രിസഭാ സമിതി അനുമതി നല്‍കി. 63 വിമാനങ്ങളാണ് എയ്റോ ഇന്ത്യ 20201 ഷോയുടെ ഭാഗമായി പങ്കെടുക്കുന്നത്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam