ദില്ലിക്കാഴ്ചകള്‍; കലാപാനന്തരം ജീവിതത്തിലേക്ക്
49 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപ ശേഷം വീണ്ടും ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. 25,000 കോടി രൂപയുടെ നഷ്ടമാണ് മൂന്ന് ദിവസത്തെ കലാപം അവശേഷിപ്പിച്ചത്. ആയിരക്കണക്കിനാളുകളുടെ ജീവിതത്തെ കലാപം പെട്ടെന്നൊരു ദിവസം മുതല്‍ വര്‍ഷങ്ങളുടെ പിറകിലേക്ക് വലിച്ചിട്ടു. ഇനി എല്ലാം ഒന്നെന്ന് തുടങ്ങേണ്ട അവസ്ഥയിലാണ്. കാണാം ദില്ലി, കലാപാനന്തരം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
134

കലാപത്തിന് ശേഷം മൗജ്പൂരിലെ തെരുവില്‍ സുരക്ഷയ്ക്കായി ഗെയ്റ്റ് നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളി. കലാപത്തിന് ശേഷം മൗജ്പൂരില്‍ കാണുന്ന ഒരു പ്രധാന കാഴ്ചയാണിത്. മൗജ്പൂരിലെ എന്നല്ല വടക്ക് കിഴക്കന്‍ ദില്ലിയിലെ പല തെരുവുകളും ഇപ്പോള്‍ കനത്ത ഇരുമ്പു ഗെയ്റ്റുകള്‍ പണിയാനുള്ള തിരക്കിലാണ്. തങ്ങളുടെ സ്ഥലത്തേക്ക് തിരിച്ചെത്തുന്നവര്‍ വീടുകള്‍ വീണ്ടെടുക്കുന്നതിനും മുന്നേ ചെയ്യുന്നത് ആദ്യം തങ്ങളുടെ തെരുവിന് കനത്ത ഇരുമ്പു ഗെയ്റ്റുകള്‍ പണിയുകയാണ്.

234
ഇരുമ്പ് ഗെയ്റ്റിന്‍റെ പണിനടക്കുന്ന മൗജ്പൂരിലെ മറ്റൊരു തെരുവ്.

334
മൗജ്പൂരില്‍ തെരുവിന്‍റെ സുരക്ഷയ്ക്കായി ഗെയ്റ്റ് പണിയാനായി സ്ഥാപിച്ച ഇരുമ്പു തൂണുകള്‍. കലാപ സമയത്ത് പൊലീസ് പോലും തങ്ങളുടെ സുരക്ഷയ്ക്കായി എത്തില്ലെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ സ്വരക്ഷയ്ക്കായി, ഇനിയൊരു കലാപുമുണ്ടാവുകയാണെങ്കില്‍ തെരുവിനെയും വീടുകളെയും രക്ഷിക്കാനായി ഗെയ്റ്റുകള്‍ പണിയുകയാണിവര്‍.

434
ഭജന്‍പുരയില്‍ കലാപകാരികള്‍ കത്തിച്ചുകളഞ്ഞ പെട്രോള്‍ പമ്പ്. കലാപം തെരുവുകളിലേക്ക് വ്യാപിക്കുന്നത് ഈ പെട്രോള്‍ പമ്പിന് തീപിടിക്കുന്നതോടു കൂടിയാണ്. പെട്രോള്‍ പമ്പില്‍ നിന്നുയര്‍ത്ത കനത്ത പുക ജനങ്ങളെ ഭയചകിതരാക്കുകയും അവര്‍ പലായനത്തിന് കോപ്പുകൂട്ടുകയും ചെയ്തു.

534
ശിവ് വിഹാറില്‍ ശിരോമണി അകാലിദള്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികള്‍ക്കായി കാത്തുനില്‍ക്കുന്ന കലാപബാധിതര്‍.

634
ആയിരക്കണക്കിന് പേരാണ് ഇങ്ങനെ ഒരു നേരത്തെ ആഹാരത്തിനായി കാത്തുനില്‍ക്കുന്നത്. ഒറ്റ ദിവസം ഇരുട്ടിവെളുക്കുമ്പോഴേക്കും ഒന്നുമില്ലാതാക്കപ്പെടുന്നവര്‍, സഹായമനസ്തര്‍ തരുന്ന ഭക്ഷണപ്പൊതിക്കായി കാത്തുനില്‍ക്കുന്നു.

734
വടക്ക് കിഴക്കന്‍ ദില്ലിയിലെ പല തെരുവുകളിലും ദിവസവും മൂന്ന് നേരവുമുള്ള കാഴ്ചയാണിത്. പട്ടാളത്തിന്‍റെ തോക്കിന്‍ സുരക്ഷയുണ്ടെന്ന വിശ്വാസത്തിലാണവര്‍ ഭക്ഷണവുമായി കത്തിയമര്‍ന്ന വീട്ടില്‍ തങ്ങളേക്കാത്തിരിക്കുന്നവര്‍ക്കുള്ള ഭക്ഷണവുമായി പോകുന്നത്.

834
934
ദില്ലിയിലെ കലാപത്തില്‍ ഒരു വിഭാഗം മതതീവ്രവാദികള്‍ തെരഞ്ഞെടുത്ത വീടുകള്‍ക്കും കടകള്‍ക്കും ആരാധനാലയങ്ങള്‍ക്കും തീയിട്ട് പോയപ്പോള്‍, കലാപബാധിതരെ സഹായിക്കാന്‍ ആദ്യമെത്തിയത് സിഖ് വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. അതിന് നേതൃത്വം നല്‍കിയതാകട്ടെ അകാലിദള്‍ പ്രവര്‍ത്തകരും. ഇന്ദിരാഗാന്ധി വധത്തിന് ശേഷം ദില്ലിയില്‍ സിഖുകാര്‍ക്ക് നേരെയുണ്ടായ കലാപത്തിന്‍റെ ഓര്‍മ്മകളില്‍ നിന്നാണ് അവര്‍ കലാപബാധിതരെ സഹായിക്കാനായെത്തിയത്.

1034
തങ്ങള്‍ക്കു ലഭിച്ച ഭക്ഷ്യസാധനങ്ങളുമായി കത്തിയമര്‍ന്ന വീട്ടിലേക്ക് വരുന്ന കലാപബാധിതര്‍.

1134
മുസ്തഫാബാദിലെ ഇദ്ഗാഹ് മസ്ജിദില്‍ കലാപബാധിതര്‍ക്കായി ഒരുക്കിയ സമൂഹ ഭക്ഷണ ശാലയില്‍ നിന്ന്. ജാതി, മതഭേദമന്യ കലാപബാധിതരെല്ലാവരും ഇവിടെ വന്ന് ഭക്ഷണം കഴിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയത്.

1234
മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ കലാപബാധിതര്‍ക്കായി തുണികള്‍ വിതരണം ചെയ്യുന്നു.

1334
മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ നിന്ന്.
മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ നിന്ന്.
1434
വിവിധ ആശുപത്രികളില്‍ നിന്നും എന്‍ജിയോകളില്‍ നിന്നും ലഭിച്ച മരുന്നുകള്‍ മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ വിതരണം ചെയ്യുന്നു.

1534
വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ റിലീഫ് ക്യാമ്പായ മുസ്തഫാബാദിലെ റിലീഫ് ക്യാമ്പില്‍ നിന്ന്.

1634
കത്തിയമര്‍ന്ന് ഇല്ലാതായ വീട്ടിലേക്ക് റിലീഫ് ക്യാമ്പില്‍ നിന്നും ലഭിച്ച സാധനങ്ങളുമായി പോകുന്ന പെണ്‍കുട്ടി.

1734
റാപ്പിഡ് ആക്ഷന്‍ ഫോഴ്സും നാട്ടുകാരും തെരുവില്‍ കത്തിയവര്‍ന്ന കാറിന് സമീപം.

1834
ദില്ലി മുസ്തഫാബാദിലെ കത്തിയമര്‍ന്ന ബന്ധുവീടിന്‍റെ ചിത്രമെടുക്കുന്ന യുവതി.

1934
കലാപശേഷം കത്തിയമര്‍ന്ന വീട്ടില്‍ തിരിച്ചെത്തിയ ഉടമസ്ഥന്‍ വീടിന് പുതിയൊരു വാതില്‍ പിടിപ്പിക്കുവാനുള്ള ശ്രമത്തില്‍.

2034
കലാപകാരികള്‍ തീയിട്ട വീടില്‍ നിന്നും കത്തിയമര്‍ന്ന വസ്തുക്കള്‍ മാറ്റുന്നത് നോക്കി നില്‍ക്കുന്ന റാപ്പിഡ് ആക്ഷന്‍ സേനാംഗങ്ങള്‍.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos