യുദ്ധസമാനം തെരുവുകള്‍; ദില്ലി കലാപാനന്തര ചിത്രങ്ങള്‍
ദില്ലി : 1.7 കോടിയോളം ജനങ്ങൾ. 1500 ചതുരശ്രകിലോമീറ്ററോളം വരുന്ന താരതമ്യേന ചെറിയൊരു സംസ്ഥാനം. അതിൽ 700 ചതുരശ്ര കിലോമീറ്ററോളം നഗരപ്രദേശം. ഇന്ത്യയിലെ ഏറ്റവുമധികം ജനവാസമുള്ള മെട്രോ നഗരം. ഇതിനൊക്കെ പുറമേ രാജ്യ തലസ്ഥാനം. പാര്‍ലമെന്‍റ്, രാഷ്ട്രപതി ഭവന്‍, സുപ്രിംകോടതി തുടങ്ങി രാജ്യത്തെ തന്ത്രപ്രധാനമായ എല്ലാ ഭരണസിരാ കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലം. ഈ പ്രധാന്യം ദില്ലിക്കുള്ളത് കൊണ്ടാണ് ദില്ലി പൊലീസിന്‍റെ അധികാരം സംസ്ഥാന സര്‍ക്കാറിന് വിട്ടുനല്‍കാതെ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കീഴിലാക്കിയതും. ഇത്രയേറെ പ്രധാന്യമുള്ള ഒരു സ്ഥലത്ത് കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് മൂന്ന് ദിവസം കഴിഞ്ഞാണ് ദില്ലി പൊലീസ് രംഗത്തിറങ്ങുന്നത്. അതും ഏകദേശം 85,000 -ലധികം ജീവനക്കാരുള്ള ദില്ലി പൊലീസ്. എന്താണ് ദില്ലിയില്‍ സംഭവിച്ചത്. കാണാം ആ ദാരുണക്കാഴ്ചകള്‍..right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}
151

ദില്ലി കലാപത്തിന്‍റെ ബാക്കി പത്രം. കലാപകാരികള്‍ കത്തിച്ചു കളഞ്ഞ പാഠപുസ്തകങ്ങളില്‍ അവശേഷിച്ചവ കണ്ടെത്താന്‍ ശ്രമിക്കുന്ന കുട്ടി.

251
ദില്ലി കലാപത്തിന് പുറകില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന് വളരെ വ്യക്തമായിരുന്നു. അതിനുള്ള തെളിവുകളാണ് കലാപാനന്തരം ദില്ലിയില്‍ നിന്നും പുറത്ത് വരുന്നത്.

351
വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപങ്ങള്‍ക്ക് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ബിജെപി നേതാവ് കപില്‍ മിശ്ര പൗരത്വനിയമത്തെ അനുകൂലിച്ച് പ്രകടനം നടത്തിയിരുന്നു.

451
അനുയായികളുടെ ജയ് ശ്രീറാം വിളികള്‍ക്കിടെ കപില്‍ മിശ്ര പറഞ്ഞത്, "രണ്ട് ദിവസത്തിനകം സിഎഎ വിരുദ്ധ സമരക്കെരെ ഒഴിപ്പിച്ചില്ലെങ്കില്‍ പിന്നെ ചെയ്യേണ്ടത് എനിക്കറായം" എന്നായിരുന്നു. ഈ പ്രസംഗം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വടക്കു കിഴക്കന്‍ ദില്ലി കലാപഭൂമിയായി മാറിയത്.

551
എന്നാല്‍ കലാപ ശേഷം തന്‍റെ പ്രസംഗത്തില്‍ തെറ്റൊന്നുമില്ലെന്ന് കപില്‍ മിശ്ര അവകാശപ്പെട്ടു. സിഎഎ വിരുദ്ധ സമരം നടക്കുന്ന സ്ഥലങ്ങളെല്ലാം മിനി പാകിസ്ഥാനാണെന്ന് പ്രസംഗിച്ചയാളാണ് കപില്‍ മിശ്ര.

651
ഇതിന്‍റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വിലക്ക് വാങ്ങിയ ആളാണ് ഇയാള്‍. കപിലിന്‍റെ മുന്‍കാല പ്രസംഗങ്ങള്‍ പലതും വര്‍ഗ്ഗീയ വിദ്ധ്വേഷം കുത്തിനിറച്ചവയായിരുന്നു.

751
" ദില്ലി പൊലീസിന് മൂന്ന് ദിവസം തരാം. അതിനുള്ളില്‍ റോഡ് ഒഴിപ്പിച്ചേക്കണം. ജഫ്രാബാദിലായാലും ചാന്ദ് ബാഗിലായാലും ഇല്ലെങ്കില്‍ അത് കഴിഞ്ഞാല്‍ നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കില്ല. ട്രംപ് പോകുന്നത് വരെ കാക്കും. അത് കഴിഞ്ഞാല്‍ ..." എന്നായിരുന്നു കപില്‍ മിശ്രയുടെ പ്രസംഗം.

851
കപില്‍ പ്രസംഗിക്കുമ്പോള്‍ ദില്ലി പൊലീസ് ഡിസിപി സമീപത്ത് നില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കോടതി ഇതേ കുറിച്ച് ദില്ലി പൊലീസിനോട് ചോദിച്ചപ്പോള്‍ അത്തരത്തിലൊരു സംഭവത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ദില്ലി പൊലീസിന്‍റെ മറുപടി.

951
എന്നാല്‍ ജനങ്ങളില്‍ വര്‍ഗ്ഗീയത കുത്തിവച്ച് കലാപത്തിന് ശ്രമിക്കുന്ന കപില്‍ മിശ്രയ്ക്ക് നേരെ നടപടിയെടുക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ലെന്ന് മാത്രമല്ല കപില്‍ മിശ്രയെ അനുകൂലിക്കാനാണ് ബിജെപി ദില്ലി പ്രസിഡന്‍റ് വിജേന്ദര്‍ ഗുപ്ത ശ്രമിച്ചത്. എന്നാല്‍ കോടതി അതിരൂക്ഷമായി ഇതിനെതിരെ പ്രതികരിച്ചു. കലാപത്തെ തുടര്‍ന്ന് രാത്രി ഒരു മണിക്ക് ജസ്റ്റിസ് മുരളീധരിന്‍റെ വീട്ടില്‍ കോടതി ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കീഴിലുള്ള ദില്ലി പൊലീസിനെ ജസ്. മുരളീധര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

1051
നഗരം കത്തുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയാണെന്ന് അദ്ദേഹം ചോദിച്ചു. ചില സ്ഥലങ്ങളില്‍ മാത്രമാണ് പ്രശ്നമെന്നായിരുന്നു പൊലീസിന്‍റെ മറുപടി. തുടര്‍ന്ന് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ കപില്‍ മിശ്ര, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി പര്‍വേശ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍, നേരം വെളുക്കുന്നതിന് മുന്നേ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി.

1151
ഇതിന് മുന്നേ ജസ്. മുരളീധരിന്‍റെ ബഞ്ചില്‍ നിന്ന് കേസ് മാറ്റിയിരുന്നു. ജസ്.മുരളീധറിന്‍റെ സ്ഥലമാറ്റം ഏറെ വിവാദമായിരിക്കുകയാണ്.

1251
ദില്ലി കലാപത്തിനിടെ ദില്ലി ഗോകുല്‍പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

1351
കലാപം കത്തിയുയരുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി രത്തന്‍ ലാലിന്‍റെ ഭാര്യ പൂനം ദേവിയ്ക്ക് കത്തെഴുതി, അദ്ദേഹം ധീരനായിരുന്നെന്ന്. അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം രാജ്യം മുഴുവനും ഉണ്ടാകുമെന്നും അമിത് ഷാ കത്തില്‍ വ്യക്തമാക്കി.

1451
എന്നാല്‍, രത്തന്‍ ലാലിന് രക്തസാക്ഷി പദവി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. രത്തന്‍ ലാലിന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തോട് പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി തയ്യാറായില്ല.

1551
സംഘര്‍ഷം മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും ദില്ലി പൊലീസ് കഴ്ചക്കാരായി നിന്നതിനെ തുടര്‍ന്ന് ദില്ലി ഹൈക്കോടതി പൊലീസിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

1651
കണ്‍മുന്നില്‍ നടക്കുന്നത് തടയാന്‍ ശ്രമിക്കാത്ത് ദില്ലി പൊലീസ് ഇംഗ്ലണ്ടിലെ പൊലീസിനെ കണ്ട് പഠിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

1751
കലാപം മൂന്നാം ദിവസം പിന്നിട്ട ശേഷമാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ കലാപം തടയാനുള്ള ചുമതല കേന്ദ്രമന്ത്രിസഭ നല്‍കുന്നത്.

1851
അമിത് ഷാ നിയന്ത്രിക്കുന്ന ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് ദില്ലി പൊലീസ് എന്നിരിക്കേ ദേശീയ സുരക്ഷാ ഉരദേഷ്ടാവിന് കലാപം നിയന്ത്രിക്കാനുള്ള അധിക ചുമതല നല്‍കിയത് അസാധാരണമാണ്.

1951
കലാപം മൂര്‍ച്ചിക്കുന്നതിനിടെ ദില്ലി ലക്ഷ്മി നഗര്‍ എംഎല്‍എ അഭയ് വര്‍മ്മ സംഘടിപ്പിച്ച മാര്‍ച്ചില്‍ ഉയര്‍ന്നു കേട്ടത് " ഗോലി മാരോ, ഗോലി മാരോ " (വെടിവെക്കൂ, വെടിവെക്കൂ) മുദ്രാവക്യമായിരുന്നു.

2051
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് ഒരു ജനപ്രതിനിധി തന്‍റെ മണ്ഡലത്തില്‍ കലാപം പടരുമ്പോഴും, എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗോലിമാരോ മുദ്രാവാക്യം വിളിയുമായി കടന്നുപോകുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു.

Latest Videos