പക്ഷിപ്പനി; യൂറോപ്പിലും ഏഷ്യയിലും പടര്‍ന്ന് പിടിച്ച് പക്ഷിപ്പനി
First Published Jan 6, 2021, 10:38 AM IST
യൂറോപ്പിലെയും ഏഷ്യയിലെയും കൂടുതല്‍ രാജ്യങ്ങളിലേക്ക് പക്ഷിപ്പനി പടരുന്നു. കഴിഞ്ഞ ഡിസംബറില്‍ 11,000 പക്ഷികളെയാണ് ജര്‍മ്മനിയില്‍ പക്ഷിപ്പനിയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വിഡന്‍, യുകെ എന്നീ യൂറോപ്പ്യന്‍ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദക്ഷിണ കൊറിയയില്‍ 4,11,000 പക്ഷികളെയാണ് രോഗം ബാധിച്ചത്. തുടര്‍ന്ന് ചൈനയിലും രോഗം റിപ്പോര്‍ട്ട് ചെയ്തു. ജപ്പാനിൽ 30,00,000 വളർത്തു പക്ഷികളെയാണ് പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കൊന്നൊടുക്കിയത്. ഇന്ത്യയില്‍ കേരളമടക്കം ആറ് സംസ്ഥാനങ്ങളിലാണ് ഇതുവരെയായി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൊറോണാ രോഗാണു ബാധയെ തുടര്‍ന്ന് ഏതാണ്ട് നിശ്ചലമായിരുന്ന അവസ്ഥയില്‍ നിന്ന് ചലിച്ച് തുടങ്ങിയ സാമ്പത്തിക മേഖലയ്ക്ക് പക്ഷിപ്പനി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ബാധിത കേന്ദ്രങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുഭാഷ് എം

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പക്ഷിപ്പനി സംസ്ഥാന ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. രോഗം കൂടുതൽ പടരാതിരിക്കാനുള്ള പ്രതിരോധ നടപടികൾ ആരംഭിച്ചു. അതീവജാഗ്രത വേണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദ്ദേശിച്ചു.

പക്ഷിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയിലും കോട്ടയത്തും പക്ഷികളെ കൊല്ലുന്നത് തുടരുന്നു. രോഗം സ്ഥിരീകരിച്ച രണ്ട് ജില്ലകളിലായി നാൽപ്പതിനായിരത്തോളം പക്ഷികളെയാണ് കൊല്ലുന്നത്. ഇന്നലെ ആലപ്പുഴയിൽ 20,000 ത്തോളം പക്ഷികളെ കൊന്നിരുന്നു. ശേഷിക്കുന്ന 15,000 ഓളം പക്ഷികളെ ഇന്ന് കൊല്ലും.
Post your Comments