പ്രധാനമന്ത്രിക്ക് ജന്മദിനാശംസ നേരാന്‍ കോയമ്പത്തൂരിന്‍റെ 'ഭീമന്‍ ലഡ്ഡു'

First Published 16, Sep 2020, 8:46 PM

പ്രധാനമന്ത്രിയുടെ 70ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ഭീമന്‍ ലഡ്ഡുവൊരുക്കി ബിജെപി പ്രവര്‍ത്തകര്‍. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ പ്രഖ്യാപിച്ച ഒരാഴ്ച നീളുന്ന സേവാ ശപദ്  പരിപാടിയുടെ ഭാഗമായാണ് കോയമ്പത്തൂരില്‍ പ്രവര്‍ത്തകര്‍ വമ്പന്‍ ലഡ്ഡുവൊരുക്കിയത്. പൂജകള്‍ക്കും പ്രാര്‍ത്ഥനയ്ക്ക് ശേഷം ലഡ്ഡു പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഭീമന്‍ ലഡ്ഡുവുമായി ബിജെപി അനുഭാവികള്‍. സെപ്തംബര്‍ 17ന് 70ാം ജന്മദിനം ആഘോഷിക്കുകയാണ് പ്രധാനമന്ത്രി.

വിവിധ ആഘോഷപരിപാടികളാണ് രാജ്യമെങ്ങും ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ 70 കിലോയുടെ ഭീമന്‍ ലഡ്ഡു തയ്യാറാക്കിയത്.

കുങ്കുമ നിറത്തിലുള്ള ഭീമന്‍ ലഡ്ഡു ഇന്ന് കോയമ്പത്തൂരിലെ കാമാച്ചി അമ്മന്‍ കോവിലില്‍ സമര്‍പ്പിച്ചു. വലിയ ആഘോഷമായാണ് ഭീമന്‍ ലഡ്ഡുവുമായി ബിജെപി പ്രവര്‍ത്തകര്‍ ക്ഷേത്രത്തിലെത്തിയത്. പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ലഡ്ഡു വിതരണം ചെയ്തു.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി വിവിധ പരിപാടികളാണ് സംസ്ഥാനത്ത് സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാന ക്യാംപുകളും നേത്ര പരിശോധന ക്യാപുകളും സംഘടിപ്പിച്ച പ്രവര്‍ത്തകര്‍ റേഷന്‍ വിതരണവും നടത്തുന്നുണ്ട്.

സെപ്തംബര്‍ 14 ന് പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഓരാഴ്ച നീണ്ടു നില്‍ക്കുന്ന സേവാ ശപദ് പരിപാടിക്ക് ആഹ്വാനം ചെയ്തിരുന്നു. സെപ്തംബര്‍ 20വരെ നീളുന്ന ആഘോഷപരിപാടി ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപിച്ചത്.

ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദില്ലിയിലെ പാര്‍ട്ടി ആസ്ഥആനത്ത് പ്രധാനമന്ത്രിയുടെ ജീവിതയാത്ര വ്യക്തമാക്കുന്ന പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

ജനങ്ങളുടെ അകമഴിഞ്ഞ ആശംസയും അനുഗ്രഹവും മൂലം പ്രധാനമന്ത്രിക്ക് ദീര്‍ഘായുസ് നേര്‍ന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ പുതിയ ഇന്ത്യ എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

loader