ബുദ്ധന്‍റെ ചിരിക്ക് 22 വര്‍ഷം; ഇന്ത്യയുടെ ആണവ പെരുമ

First Published May 11, 2020, 3:57 PM IST

ഇന്ത്യ ആണവായുധ ശേഷിയുള്ള രാജ്യമായി ലോകത്തിന് കാണിച്ചു കൊടുത്ത പരീക്ഷണമായിരുന്നു 1998 മെയ് 11 ന് രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്നത്. 22 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു, ആ ആണവസ്ഫോടനം നടത്തിയിട്ട്. ഇന്ത്യന്‍ സൈന്യത്തിന്‍റെ മേല്‍നോട്ടത്തില്‍ മൂന്ന് അണു ബോംബുകളാണ് പരീക്ഷിച്ചത്. വിജയകരമായ ഈ പരീക്ഷണത്തോടെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ആണവശക്തിയായ ആദ്യ രാജ്യമായി ഇന്ത്യമാറി. ഇന്ന് ആണവായുധം കൈവശമുള്ള ആറ് ലോകരാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഇന്ത്യ. ഈ ദിവസം ദേശീയ സാങ്കേതിക വിദ്യാ ദിനമായി രാജ്യം ആചരിക്കുന്നു. 1974 ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കവേയാണ് ഇന്ത്യ ആദ്യമായി ആണവപരീക്ഷണം നടത്തിയത്.