അതിതീവ്രം രോഗബാധ; രാജ്യത്ത് പ്രതിദിനം അരലക്ഷം രോഗികള്‍
രാജ്യത്ത് ആദ്യമായി കൊവിഡ് 19 വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ആറ് മാസം തികയുമ്പോള്‍ അതിതീവ്ര ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് കണക്കുകള്‍. അതിനിടെ ഏതാണ്ട് നൂറ് ദിവസത്തോളം ലോക്ഡൗണ്‍ ദിവസങ്ങള്‍ കഴിഞ്ഞു. അതിന് ശേഷം രാജ്യം ഇതുവരെയായി നിയന്ത്രണങ്ങളോട് കൂടിമാത്രമാണ് തുറക്കുന്നത്. ഇന്ന് മുതലാണ് രാജ്യം 'Unlock 3.0' യിലേക്ക് കടന്നത്. അതിനിടെ സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ദ്ധിച്ചതോടെ രോഗികളെ ആശുപത്രികളിലെത്തിക്കാതെ വീട്ടിലിരുത്തി ചികിത്സ തുടങ്ങാന്‍ കേരളം തീരുമാനിച്ചു. സാമൂഹിക വ്യാപനം നടന്നതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ച തിരുവനന്തപുരത്താണ് കൊവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്.

രാജ്യത്ത് ആദ്യത്തെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് ആറു മാസം തികയുന്നു. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ തൃശൂരിലെ വിദ്യാർത്ഥിനിയായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് രോഗി.

ജനുവരി മുപ്പതിനാണ് വിദ്യാർത്ഥിനിക്ക് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന് ആലപ്പുഴയിലും മൂന്നിന് കാഞ്ഞങ്ങാടും രോഗം സ്ഥിരീകരിച്ചതോടെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.

പിന്നീടാണ് രാജ്യത്ത് പല ഭാഗത്തും രോഗം സ്ഥിരീകരിക്കുന്നതും മാര്‍ച്ച് 25 ഓടെ രാജ്യം സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക് പോകുന്നതും.

ആറ് മാസങ്ങള്‍ക്ക് ശേഷം രാജ്യത്ത് ആദ്യമായി പ്രതിദിന വർധന അരലക്ഷം കടന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 52,123 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

775 മരണങ്ങൾ കൂടി ഈ കാലയളവിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് വരെ 15,83,792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ആകെ 34,968 മരണങ്ങളാണ് കേന്ദ്ര സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗമുക്തരായവരുടെ എണ്ണം 10 ലക്ഷം കടന്നുവെന്നതാണ് ആശ്വാസകരമായ വാർത്ത.

നിലവിൽ 5,28,242 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. മഹാരാഷ്ട്രയിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലുമാണ് രോഗബാധ ഏറ്റവും കൂടുതൽ.

ഉത്തപ്രദേശിൽ മൂവായിരത്തിലേറെ പേർക്ക് പുതുതായി രോഗം ബാധിച്ചു. പശ്ചിമ ബംഗാളിലും ബിഹാറിലും പ്രതിദിന രോഗബാധിതർ രണ്ടായിരം കടന്നു.

കൊവിഡ് വ്യാപനം തുടരുമ്പോൾ പരിശോധനകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. രാജ്യത്ത് ഇന്നലെ മാത്രം 4,46,642 സാമ്പിളുകൾ പരിശോധിച്ചു.

ഇത് വരെ 1,81,90,382 കൊവിഡ് സാമ്പിളുകളുടെ പരിശോധന നടത്തിയെന്നാണ് ഐസിഎംആർ പുറത്ത് വിട്ടുന്ന കണക്ക്.

സംസ്ഥാനങ്ങൾ പുറത്ത് വിട്ട കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 15.8 ലക്ഷം കടന്നു. പ്രതിദിന രോഗബാധ ആദ്യമായി 50,000 വും കടന്നു.

മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആശങ്ക തുടരുകയാണ്. മഹാരാഷ്ട്രയിൽ 9,200 ലേറെ ആളുകൾക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.

ആന്ധ്രപ്രദേശിൽ പ്രതിദിന രോഗബാധ പതിനായിരം കടന്നു. പ്രതിദിന രോഗബാധ പതിനായിരം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രപ്രദേശ്.

തമിഴ്നാട്ടിൽ ആറായിരത്തിനും കർണ്ണാടകത്തിൽ അയ്യായിരത്തിനും മുകളിൽ കേസുകൾ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam