യാസ് ചുഴലിക്കാറ്റ്; ബംഗാളും ഒഡീഷയും ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

First Published May 26, 2021, 11:20 AM IST

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് യാസ് ഇന്ന് പുലർച്ചയോടെ ബംഗാളുനും ഓഡീഷയ്ക്കും ഇടയില്‍ കരയിലേക്ക് അടുത്തു. ഒഡിഷ തീരത്ത് ദമ്ര പോർട്ടിനും പാരദ്വീപിനും സാഗർ ദ്വീപിനും ഇടയിൽ ദമ്ര - ബാലസോർ സമീപത്ത് കൂടി മണിക്കൂറിൽ പരമാവധി 130 മുതൽ 140 കിലോമീറ്റർ വേഗത്തിലാണ് യാസ് ചുഴലിക്കാറ്റിന്‍റെ കരയിലേക്കുള്ള പ്രവേശനം. ഉച്ചയോടെ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കടക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിലെ പ്രവചന പ്രകാരം ചുഴലിക്കാറ്റ്  ഉച്ചയോടെ കരയിലേക്ക് കയറി തുടങ്ങും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും കാറ്റുമാണ് ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ. ഇവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇതുവരെയായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ( ബംഗ്ലാദേശ്, ഒഡീഷ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന് )