ദില്ലി ചലോ; ഭേദഗതികള്‍ നിര്‍ദ്ദേശിച്ച് കേന്ദ്രസര്‍ക്കാര്‍, പിന്‍മാറില്ലെന്ന് കര്‍ഷക സംഘടനകള്‍
First Published Dec 9, 2020, 1:04 PM IST
കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക ബില്ലിനെതിരെ ദില്ലിയുടെ അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക സമരം കഴിഞ്ഞ പതിനാല് ദിവസത്തിലേക്ക് കടന്നു. നിയമം പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും ഭേദഗതിക്ക് ശ്രമിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ നിയമം പിന്‍വലിക്കുക മാത്രമാണ് സമരം നിര്‍ത്താനുള്ള പോംവഴിയെന്ന് കര്‍ഷക സംഘടനകളും ആവര്‍ത്തിച്ചു. ചിത്രങ്ങള്‍ ഗെറ്റി.

ഇതിനിടെ കർഷക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി, ഇന്നലെ നടന്ന ഭാരത് ബന്ദിന് പിന്നാലെ രാത്രി എട്ട് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. എട്ട് മണിക്ക് ആരംഭിച്ച ചര്‍ച്ച് 11 മണിക്ക് ശേഷമാണ് പിരിഞ്ഞത്.

മൂന്ന് മണിക്കൂര്‍ നീണ്ട് ചര്‍ച്ചയിലും നിയമം പിൻവലിക്കില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതോടെ ഇന്നത്തെ ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിന്മാറി. ഇന്ന് സംഘടനകൾ യോഗം ചേരും. നിയമം പിൻവലിക്കുമെന്ന ഉറപ്പില്ലാതെ സമരം തീരില്ലെന്ന് കര്‍ഷക നേതാവ് ഹന്നൻ മൊല്ല പ്രതികരിച്ചു.
Today's Poll
എത്ര ആളുകളോടൊപ്പം കളിക്കാന് നിങ്ങള് താല്പര്യപ്പെടുന്നു?
Post your Comments