ദില്ലി ചലോ; ജനങ്ങളോട് മാപ്പ് ചോദിച്ച്, ദില്ലി ഉപരോധിച്ച് കര്‍ഷക പ്രതിഷേധത്തിന്‍റെ രണ്ടാം ഘട്ടം
First Published Dec 15, 2020, 9:58 AM IST
നവംബര്‍ 26 ആരംഭിച്ച കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് 20 -ാം ദിവസത്തിലേക്ക് കടന്നു. എന്നാല്‍ നിയമം കര്‍ഷകര്‍വേണ്ടിയാണെന്നും ചര്‍ച്ചയാകാമെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ പ്രഹസനമായതിനാല്‍ ഇനി നിയമം പിന്‍വലിച്ച ശേഷമാകാം ചര്‍ച്ചയെന്നാണ് കര്‍ഷകരുടെ നിലപാട്. ഇതിനിടെ സമരം ശക്തമാക്കി ദില്ലിയുടെ അതിര്‍ത്തികള്‍ അഞ്ചും അടച്ച കര്‍ഷകകര്‍ ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ക്ക് മാപ്പു ചോദിച്ചു. കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാൻ മോർച്ചയാണ് ജനങ്ങളോട് മാപ്പ് ചോദിച്ചുത്. ദില്ലിയിലെ സമര ഭൂമിയില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ വസിം സെയ്ദി, ദീപു എം നായര്‍, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.

കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ ദില്ലിയുടെ അതിര്‍ത്തികളില്‍ പ്രതിഷേധിക്കുന്നത്. ദില്ലിയിലെ സിംഘു, ഗാസിപൂർ, തിക്രി അതിർത്തികളിലാണ് ആദ്യം കര്‍ഷക പ്രതിഷേധം ശക്തമായിരുന്നത്. എന്നാല്‍ ഭേദഗതി ചര്‍ച്ചകള്‍ മാത്രമായിരുന്നു സര്‍ക്കാര്‍ മുന്നേട്ട് വച്ചത്.

മാത്രമല്ല, നിയമം കര്‍ഷകരെ സഹായിക്കാനാണെന്നും കര്‍ഷകരെ ആരോ പറഞ്ഞ് പറ്റിക്കുകയാണെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 19 ദിവസമായി പറഞ്ഞ് കൊണ്ടിരുന്നത്. സര്‍ക്കാര്‍ വിവാദ നിയമം പിന്‍വലിക്കാതെ പിന്‍തിരിയില്ലെന്ന് അവകാശപ്പെട്ട കര്‍ഷകര്‍ ഇന്നലെ മുതല്‍ സമരത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു.
Post your Comments